ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ആരോഗ്യമേഖയയ്ക്കായി എന്തു ചെയ്തു എന്നതിന് ഉത്തരമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2017-18 കാലത്തെ ഇന്ത്യയുടെ ദേശീയ ആരോഗ്യ അക്കൗണ്ട്സ് എസ്റ്റിറ്റിമേറ്റ്സ് കണ്ടെത്തലുകള്‍.
എസ്റ്റിമേറ്റുകള്‍ പ്രകാരം 2013-14 കാലയളവില്‍ ആരോഗ്യ മേഖലയിലെ ഗവണ്മെന്റ് ചിലവ്, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.15 ശതമാനമായിരുന്നത്, 2017-18 കാലയളവില്‍ 1.35 ശതമാനമായി ഉയര്‍ന്നു. മൊത്ത ആരോഗ്യ ചെലവിലെ സര്‍ക്കാര്‍ വിഹിതവും ഇക്കാലയളവില്‍ ഉയര്‍ന്നിട്ടുണ്ട്. 2017-18 കാലയളവിലെ ഗവണ്മെന്റ് ചിലവ് 40.8 ശതമാനമായിരുന്നു. എന്നാല്‍ 2013-14 കാലയളവില്‍ ഇത് കേവലം 28.6 ശതമാനം മാത്രമായിരുന്നു. കോവിഡ് കാലത്തിനു മുന്‍പുള്ള കണക്കാണിത്. അതിനാല്‍ തന്നെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരിലല്ല സര്‍ക്കാര്‍ വിഹിതം ആരോഗ്യരംഗത്ത് കൂടിയത് എന്ന വ്യക്തം.
മൊത്തം പൊതു ചിലവില്‍ ആരോഗ്യ മേഖലയ്ക്കായി ഭരണകൂടം ചിലവിടുന്നതിലും വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. 2013-14 മുതല്‍ 2017-18 കാലയളവില്‍, ഇത് 3.78 ശതമാനത്തില്‍ നിന്ന് 5.12 ശതമാനമായി വര്‍ദ്ധിച്ചു.
ആരോഗ്യ പാലനത്തിനായി ആളോഹരി കണക്കില്‍ ഭരണകൂടം ചെലവിടുന്ന തുകയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 201314 മുതല്‍ 201718 കാലയളവില്‍, 1,042 രൂപയായിരുന്നത് 1,753 രൂപയായി വര്‍ദ്ധിച്ചു.
ആരോഗ്യ പാലനത്തിനായി സര്‍ക്കാര്‍ ചെലവിടുന്ന തുകയില്‍ പ്രാഥമിക ആരോഗ്യ മേഖലയ്ക്ക് ഉള്ള വിഹിതത്തിലും വര്‍ധനയുണ്ട്. 2013-14 കാലത്ത് 51.1 ശതമാനമാണ് പ്രാഥമിക ആരോഗ്യ മേഖലയ്ക്കായി ചെലവിട്ടത് എങ്കില്‍, 2017-18 കാലത്ത് ഇത് 54.7 ശതമാനമായി വര്‍ദ്ധിച്ചു.
ആരോഗ്യ മേഖലയ്ക്കായി നിലവില്‍ ഭരണകൂടം ചെലവിടുന്ന തുകയുടെ 80 ശതമാനവും പ്രാഥമിക, ദ്വിതീയ പാലന മേഖലകളിലാണ്. സ്വകാര്യ മേഖലയില്‍ ആകട്ടെ തൃതീയ പാലന മേഖലയിലെ അളവ് ഉയര്‍ന്നിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ പാലന മേഖലയുടെ പങ്കാളിത്തം 84 ശതമാനത്തില്‍ നിന്നും 74 ശതമാനമായും കുറഞ്ഞു.
ആരോഗ്യ മേഖലയിലെ സാമൂഹികസുരക്ഷാ ചിലവുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിലവിലെ മൊത്ത ആരോഗ്യ ചിലവിനെ അടിസ്ഥാനമാക്കിയാല്‍, 2013-14 കാലത്ത് 6 ശതമാനമായിരുന്നത്, 2017-18 ല്‍ 9 ശതമാനത്തോളമായി മെച്ചപ്പെട്ടു.
മൊത്ത ആരോഗ്യ ചിലവില്‍, ഇന്‍ഷുറന്‍സ് ധനസഹായ ഇതര ചിലവുകളില്‍ -കുറവ് ഉണ്ടായിട്ടുണ്ട്. ഇത് 2013-14 കാലയളവില്‍ 64.2 ശതമാനമായിരുന്നത്, 2017-18 കാലത്ത് 48.8 ശതമാനമായി കുറഞ്ഞു. ആളോഹരി ഇന്‍ഷുറന്‍സ് ധനസഹായ ഇതര ചിലവുകളിലും കുറവുണ്ടായിട്ടുണ്ട്. 201314 മുതല്‍ 201718 കാലയളവില്‍, ഇത് 2336 രൂപയില്‍ നിന്ന് 2097 രൂപയായി കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: