ബെയ്ജിംഗ്: ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഒരു ഉയിഗുര്‍ പ്രവാസിയാണ് ഉയിഗുര്‍ മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചൈനയിലെ സിന്‍ജിയാംഗില്‍ നിസ്കാരം കേന്ദ്രം സ്ഥാപിച്ചത്. ഇതാണ് ഉയിഗുറുകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ചൈനീസ് അധികൃതര്‍ തകര്‍ത്തത്.
തുര്‍ക്കിയില്‍ സമ്പന്നനായി മാറിയ ചൈനക്കാരനായ ഉയിഗുര്‍ മുസ്ലിമായ മമട്ടോതി ഇമിന്‍ എന്ന വ്യക്തിയാണ് 31,300 ഡോളര്‍ ചെലവഴിച്ച് നിസ്കാരകേന്ദ്രം സ്ഥാപിച്ചത്. ഉയിഗുര്‍ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സിന്‍ജിയാംഗിലെ ലെംഗര്‍ പട്ടണത്തിലാണ് ഈ നിസ്കാരകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
സിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്ലീങ്ങള്‍ ഭാവിയില്‍ ഭീഷണിയായേക്കുമെന്നതിനാല് ക്രൂരമായ ശാരീരിക പീഢനത്തിലൂടെയും ചൈനീസ് സംസ്കാരം അടിച്ചേല്‍പ്പിച്ചും അവരെ ചൈനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ചൈന. ഇതിന്റെ ഭാഗമായി ഉയിഗുര്‍ മുസ്ലിങ്ങളുടെ പള്ളികള്‍ വരെ ചൈനീസ് മാതൃകയിലേക്ക് മാറ്റിക്കളഞ്ഞു. സിന്‍ജിയാങ്ങില്‍ ഏകദേശം 16,000 ഉയിഗുര്‍ മുസ്ലിങ്ങളുടെ പള്ളികള്‍ ചൈനീസ് അധികൃതര്‍ തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: