കൊച്ചി: രാജ്യം കണ്ട ഏറ്റവും കരുത്തുറ്റ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു വീര്‍ സവര്‍ക്കറെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍ ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിക്കും മതത്തിനും അപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് വീര്‍ സവര്‍ക്കര്‍ പോരാടിയത്. ഹിന്ദുവും മുസല്‍മാനും തോളോട് തോള് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അധികാരത്തിനും ആധിപത്യത്തിനും എതിരായിരുന്നു സവര്‍ക്കര്‍. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിന് എതിരെ പോരാടിയ സവര്‍ക്കര്‍ക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങളാണ്.
സവര്‍ക്കറെക്കുറിച്ച് അപവാദ പ്രചാരണം നടത്തുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകമെന്നും ആരീഫ് മുഹമ്മദ് ഖാന് പറഞ്ഞു. കുരുക്ഷേത്ര പ്രകാശന് ചെയര്മാന് സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. കൊച്ചിന് കപ്പല്‍ശാല ചെയര്മാന് മധു എസ്. നായര്‍, രാഷ്ട്രഗാഥ ചെയര്മാന് ഭരത് ഭൂഷന്, വിവേകാനന്ദ പൈ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: