പത്തനംതിട്ട: മയക്കുമരുന്ന് ജൂസില്‍ കലര്‍ത്തിയ ശേഷം പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവിനെ സംരക്ഷിച്ച് പാര്‍ട്ടി. എന്നാല്‍ ഇരയെ നേരത്തേ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നതായി നേതൃത്വം വ്യക്തമാക്കി. പ്രതിയായ ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ വിശദീകരണം.
യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചതിന് യുവതിക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നതായും ഏര്യാകമ്മിറ്റി സെക്രട്ടറി പറയുന്നു.
യുവതിക്ക് ലിഫ്റ്റ് നല്‍കി കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനിയം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഡിവൈഎഫ്‌ഐ നേതാവായ നാസറും കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ സജിമോന്‍ ഇവ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ആകെ പന്ത്രണ്ട് പേര്‍ക്കെതിരെയാണ് പരാതി. അനു വി. ജോണ്‍, ആര്‍. മനു, ഷാനി താജ്, പൊന്നുമണി ലാലു, ലാലു, രഞ്ജിനി, ഷൈലേഷ് കുമാര്‍, മനോജ്, സജി എലിമണ്ണില്‍, വിദ്യാ ഷഫീഖ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അഭിഭാഷകനായ ഡിവൈഎഫ്‌ഐ നേതാവും നഗരസഭാ കൗണ്‍സിലറും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതിക്കാരി ആരോപിക്കുന്നു.
ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയാണ് സജിമോന്‍. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇയാളെ സിപിഎം സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: