തിയറ്ററുകളില്‍ നിറഞ്ഞാടുകയാണ് സുരേഷ് ഗോപിയുടെ ‘കാവല്‍’. റിലീസ് ചെയ്ത് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ സിനിമ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിയിട്ടുണ്ട്. ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമ വിജയിപ്പിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തി.
‘നന്ദി തിയറ്ററുകള്‍ക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’, സിനിമയിലെ തന്റെ ഒരു ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. കാവലിന് ആദ്യദിനം തിയറ്ററുകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. . കേരളത്തില്‍ മാത്രം 220 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് . ചിത്രത്തിന്റെ സ്പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളത്. ഹൗസ് ഫുള്‍ ഷോയുമായാണ് ചിത്രം മുന്നേറുന്നത്.
കേരളത്തിന് പുറത്ത് ബെംഗളൂര്, മൈസൂര്‍, മണിപ്പാല്‍, ചെന്നൈ, മുംബൈ, പൂനൈ, ഗുജറാത്ത്, ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ന്യൂ ദല്‍ഹി, രാജസ്ഥാന്, പഞ്ചാബ് ഉത്തരാഖണ്ഡ്, പഞ്ചാബ്, ഒറീസ എന്നിവിടങ്ങളില്‍ സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഇത്രയും സംസ്ഥാനങ്ങളില്‍ ആദ്യമായാണ് ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപി സിനിമയുടെ ആദ്യദിന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കാവലിന്റെ പാന്‍ഇന്ത്യന്‍ റിലീസ് പ്രഖ്യാപിച്ചത്.
തമ്പാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ െ്രെകം ത്രില്ലറാണ് ‘കാവല്‍’. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: