Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാവങ്ങളെ അന്നമൂട്ടാന്‍ കേന്ദ്രപദ്ധതി

ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Nov 27, 2021, 05:00 am IST
in Editorial

സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ജനക്ഷേമ ഭരണത്തിന്റെ പര്യായമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ആറ് പതിറ്റാണ്ടു കാലത്തിനിടെ അധികാരത്തില്‍ വന്ന മറ്റ് സര്‍ക്കാരുകള്‍ ചെയ്യാതിരുന്ന കാര്യങ്ങളാണ്  ആറ് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി നടപ്പാക്കിയത്. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മറ്റ് വിഭാഗങ്ങളുടെയും ക്ഷേമത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണസംവിധാനത്തിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാത്ത സാധാരണക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്തവര്‍ഷം മാര്‍ച്ചുവരെ തുടരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്തെ 80 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ഈ പദ്ധതി 50,000 കോടിയിലേറെ രൂപ ചെലവു ചെയ്താണ് കേന്ദ്രം നടപ്പാക്കുന്നത്. സാധാരണ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യ റേഷനു പു

റമെയാണ് ഈ സഹായമെന്നത് എടുത്തുപറയേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തുടക്കമിട്ട ഈ പദ്ധതിയുടെ അഞ്ചാം ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതുപ്രകാരം പ്രതിമാസം ഒരാള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി ലഭിക്കും. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്താന്‍ പോവുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ ദുഷ്ടലാക്കോടെ  നടത്തുന്നതിനിടെയാണ് ജനകോടികള്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് സൗജന്യ ഭക്ഷ്യപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കംകുറിച്ചത്. ഇതിനു പുറമെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുകയുമുണ്ടായി. കേരളം ഉള്‍പ്പെടെ ഈ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. എന്നിട്ട് ഇത് തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുകയായിരുന്നു. ഇതില്‍പ്പോലും ക്രമക്കേടും അഴിമതിയും നടത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കി. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങളില്‍ വലിയൊരളവ് വിതരണം ചെയ്യേണ്ടെന്ന് കേരള സര്‍ക്കാര്‍ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. ഇവ ഗോഡൗണുകളില്‍ കിടന്ന് ഉപയോഗശൂന്യമാകുന്നതിന്റെ വാര്‍ത്തകള്‍ ചിത്രസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതികരണമില്ലായിരുന്നു. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാതെ നശിക്കാന്‍ അനുവദിച്ച് പ്രതിപക്ഷം ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളും പാവപ്പെട്ട ജനങ്ങളെ  ദ്രോഹിക്കുകയുണ്ടായി. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ദല്‍ഹി സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ അഴുകി നശിക്കുന്നതിന്റെ വാര്‍ത്തകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനോട് ആഭിമുഖ്യം തോന്നാതിരിക്കുന്നതിനാണ് പിണറായി വിജയനും അരവിന്ദ് കേജ്രിവാളും ഇങ്ങനെ ജനദ്രോഹപരമായി പെരുമാറിയത്.

ഗരീബ് കല്യാണ്‍ അന്നയോജന തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഇടതുമുന്നണി സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സൗജന്യ കിറ്റ് വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ ആഘാതത്തില്‍നിന്ന് സാധാരണ ജനങ്ങള്‍ക്ക് ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അവര്‍ക്ക് സ്ഥിരം വരുമാനമില്ലാത്ത അവസ്ഥയാണ്. കൊവിഡ് ബാധിച്ച ഭൂരിപക്ഷം ജനങ്ങളും അതിന്റെ  അവശതയില്‍ കഴിയുന്നു. ഇതിനിടയില്‍ ഭക്ഷ്യക്കിറ്റ് വിതരണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാവപ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇവിടെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ  പുതിയ തീരുമാനം ആശ്വാസമാവുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒന്നരക്കോടിയിലേറെ പേര്‍ക്ക് കേന്ദ്രം നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. ഇതിനെതിരെ ഇനി എന്ത് ദുഷ്പ്രചാരണമാണ് സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നടത്താന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരാക്കുക എന്ന പ്രഖ്യാപിത അജണ്ടയ്‌ക്ക് എതിരായതിനാല്‍ ഇക്കൂട്ടര്‍ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. ഇവര്‍ എന്തുതന്നെ ചെയ്താലും കേന്ദ്രത്തെ അതൊന്നും ബാധിക്കാന്‍ പോകുന്നില്ല. ഏതാക്കെ വിധത്തില്‍ ജനങ്ങളെ സഹായിക്കാമോ അതൊക്കെ ചെയ്യുകയെന്നതാണ് കേന്ദ്രനയം. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങളുടെ പിന്തുണ ഇതിന് ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.