ന്യൂദല്‍ഹി: ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് 64,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ. ആരോഗ്യ മേഖലയിലെ രാജ്യത്തെ മുഴുവൻ പേർക്കും സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിൽ ഒരു ദിവസത്തെ പര്യടനത്തിനെത്തിയതാണ് മൻസുഖ് മാണ്ഡവ്യ.
എല്ലാ രോഗികളുടെയും ആരോഗ്യം സംബന്ധിച്ചുള്ള മുഴുവന്‍ കാര്യങ്ങളും അറിയാന്‍ സാധിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതുപോലെ ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കാനും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പെമ ഖണ്ഡു സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വിവിധ പദ്ധതികളെ അഭിനന്ദിച്ച മാണ്ഡവ്യ കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും പിന്തുണയും അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശരത് ചൗഹാൻ സംസ്ഥാനത്തെ കൊവിഡ് മാനേജ്‌മെന്റിനെയും വാക്‌സിനേഷൻ സംബന്ധിച്ചും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: