സിഡ്നി: തീവ്ര ഇസ്ലാമിക സംഘടനയായ ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബൊല്ലയെ ഭീകരസംഘടനയായി ആസ്ത്രേല്യ പ്രഖ്യാപിച്ചു.
ലെബനന് കേന്ദ്രീകരിച്ചാണ് ഹിസ്ബൊല്ലയുടെ പ്രവര്‍ത്തനം. ഷിയ മുസ്ലിങ്ങളുടെ പാര്‍ട്ടിയാണ് ഹിസ്ബൊല്ല. ബുധനാഴ്ചയാണ് ഹിസ്ബൊല്ലയുടെ എല്ലാ യൂണിറ്റിനേയും രാജ്യം ഭീകരവാദത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഹിസ്ബൊല്ല തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുന്നതോടൊപ്പം മറ്റ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുവെന്ന് ആസ്ത്രേല്യയുടെ ആഭ്യന്തര മന്ത്രി കാരെന് ആന്‍ഡ്രൂസ് പറഞ്ഞു. മതപരമായോ ആശയപരമായോ ആയ കാരണങ്ങള്‍ പറഞ്ഞ് നിഷ്കളങ്കരായ ആളുകളെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസ്ത്രേല്യയില്‍ ഏകദേശം 76,450 ലെബനീസ് പൗരന്മാര് ഉണ്ട്. ഇവര്‍ ഇനി മുതല്‍ ഹിസ്ബൊല്ലയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ധനസഹായം നല്‍കുന്നതും പുതിയ പ്രഖ്യാപനം മൂലം നിരോധിക്കപ്പെടും.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹിസ്ബൊല്ലയ്ക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ ലോകരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കോ ഹറാം തുടങ്ങി 26 സംഘടനകളെയാണ് ആസ്ത്രേല്യ ഇതുവരെ ഭീകരവാദസംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: