ശബരിമല: ഉണ്ണി മുകുന്ദന് ആദ്യമായി നിര്‍മിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാന് എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന് പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്നു. നടന് രാഹുല്‍ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക് നല്കി പ്രകാശനം ചെയ്തു . ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി , ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍ , ദേവസ്വം പി ആര് ഓ സുനില്‍ അരുമാനൂര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .മേപ്പടിയാനിലെ ഗാനങ്ങള്‍ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് പ്രേക്ഷകരിലേക് എത്തിക്കുന്നു . ചിത്രം ജനുവരിയില്‍ തിയേറ്ററില്‍ എത്തും എന്ന് സംവിധായകന് വിഷ്ണു മോഹന്‍ അറിയിച്ചു
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു. സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നി. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന് തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്. ഇതേ ചിത്രത്തില്‍ തന്നെ രാഹുല്‍ സുബ്രഹ്മണ്യന് സംഗീതം നിര്‍വഹിച്ച വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനര്‍ക് പ്രിയ സുഹൃത്ത് രാഹുല്‍ മാധവ് കൈമാറി പ്രകാശനം ചെയ്യാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷം. രാഹുല്‍ മാധവിന് ഹൃദയം നിറഞ്ഞ നന്ദി.
ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി , ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍ ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍ , ദേവസ്വം പി ആര് ഓ സുനില്‍ ആറുമാനൂര്‍ , തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന് സെന്‍സറിങ് പൂര്‍ത്തിയായി യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ഉടന്‍ തന്നെ തീയേറ്ററിലേക് എത്തും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: