കൊല്ലം: കൊവിഡ് വ്യാപനം തീര്‍ത്ത നീണ്ട ഇടവേളകള്‍ക്കുശേഷം വീണ്ടും അരങ്ങുണരുന്നു. നാടകപ്രവര്‍ത്തകരുടെ സംഘടനയായ കലാഗ്രാമം നാടകോത്സവത്തിന് തയ്യാറെടുക്കുന്നു. 28ന് വൈകിട്ട് അഞ്ചിന് മേയര്‍ പ്രസന്നാ ഏണസ്റ്റ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു മുഖ്യപ്രഭാഷണം നടത്തും. കലാഗ്രാമം പ്രസിഡന്റ് കെ. രവിവര്‍മ്മ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ അംഗീകാരം ലഭിച്ച കെ.ആര്. പ്രസാദ്, പ്രൊഫ. വസന്തകുമാര്‍ സാംബശിവന്, മഞ്ജു റെജി, ഹരികൃഷ്ണ ജനാര്ദ്ദനന് എന്നിവരെ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: