ചിതറ: മടത്തറ- പാലോട് മലയോര ഹൈവേയില്‍ നിന്ന് ഇലവുപാലം കൈപ്പറ്റ ക്ഷേത്രം വഴിയുള്ള ഭരതന്നൂര്‍ റോഡ് ഭാഗം പണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ നിര്‍മ്മാണ ജോലികള്‍ അവസാനിപ്പിച്ചു. ഉറപ്പ് ലംഘിച്ച കരാറുകാര്‍ക്കെതിരെയും മരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാര്‍ പണം സ്വരൂപിച്ച് റോഡിന്റെ ഭാഗം കോണ്‍ക്രീറ്റ് ചെയ്തു.
റോഡിന്റെ വശം കെട്ടി നല്‍കാമെന്നായിരുന്നു കരാറുകാരുടെ ഉറപ്പ്. റോഡില്‍ നിന്ന് ഇറങ്ങുന്ന ഭാഗത്ത് കുഴി ആയതിനാല്‍ കാല്‍നട യാത്രക്കാരും ബൈക്ക് യാത്രക്കാരും ഇവിടെ അപകടങ്ങളില്‍പ്പെടുന്നത് പതിവായിരുന്നു.
കരാറുകാരുടെ ഫോണില്‍ വിളിച്ചെങ്കിലും പണി പൂര്‍ത്തിയാക്കാം എന്നു പറയുന്നതല്ലാതെ ഒന്നും നടന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഫലം ഉണ്ടായില്ല. അപകടം പതിവായപ്പോള്‍ നാട്ടുകാര്‍ തന്നെ റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: