ന്യൂദല്‍ഹി: ചൈനയാണ് ഏറ്റവും വലിയ സുരക്ഷാഭീഷണിയെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്ഥാനേക്കാള്‍ വലിയ ഭീഷണിയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.
എന്ത് തരം ആക്രമണമുണ്ടായാലും അതിനെ നേരിടാന്‍ തയ്യാറാണ്. അത് കര വഴിയായാലും കടല്‍ വഴിയായാലും- ബിപിന്‍ റാവത്ത് പറഞ്ഞു. ടൈംസ് നൗ ഉച്ചകോടിയിലാണ് ബിപിന്‍ റാവത്ത് ഇന്ത്യയ്ക്കെതിരെ ചൈന ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് തുറന്നടിച്ചത്.
എന്തുകൊണ്ടാണ് ചൈനയില്‍ നിന്നുള്ള ഭീഷണി ഇത്രയും അപകടകരമാവുന്നതെന്ന ചോദ്യത്തിന് വടക്കന്‍ അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചൈനയുടെ ഭാഗത്ത് നിന്നുള്ള എന്ത് തരം ആക്രമണങ്ങള്‍ക്കും ഇന്ത്യ നന്നായി ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തേത് പോലെ അവര്‍ ഒരു ഗാല്‍വന്‍ ശൈലിയിലുള്ള ആക്രമണം നടത്തിയാലും അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
എന്നാല്‍ ഈ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് ചൈനയുടെ പ്രതിരോധ വക്താവ് തിരിച്ചടിച്ചത്. ഇത്തരം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണര്‍ത്തിവിടുന്നത് നിരുത്തരവാദപരവും അപകടകരവുമാണെന്നും ചൈനീസ് പ്രതിരോധ വക്താവ് സീനിയര്‍ കേണല്‍ വു കിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: