മലപ്പുറം: താനൂരില്‍ പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റിലായി. അഷ്റഫ് എന്നയാളാണ് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് പോലീസ് പിടിയിലായത്. ഇത് ഇയാള്‍ക്കെതിരെയുള്ള മൂന്നാമത്തെ പോക്സോ കേസാണിത്.
മുന്‍പും ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അഷ്റഫ് പരപ്പനങ്ങാടി, കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്കൂളുകളില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവങ്ങള്‍. ഇയാള്‍ മുസ്ലീം ലീഗ് അധ്യാക സംഘടനയുടെ നേതാവ് കൂടിയാണ്.
അതേ സമയം കേരളത്തില്‍ പോക്സോ കേസുകള്‍ വിചാരണയ്ക്കായി പരിഗണിക്കാന്‍ മതിയായ കോടതികള്‍ ഇല്ലാത്തതിനെതിരെ വിമര്‍ശനം ഉയരുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചതില്‍ 28 കോടതികള്‍ ഇനിയും തുടങ്ങിയില്ല. നവംബര്‍ ഒന്നിന് 28 കോടതികളും പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ഉന്നതയോഗത്തിലെ തീരുമാനം.
28 കോടതികളിലായി 7226 പോക്സോ കേസുകളും, 1882 ഗാര്‍ഹകി പീഡനകേസുകളും, 5698 സ്ത്രീധനപീഡന കേസുകളുമാണ് പരിഗണിക്കാനുള്ളത്. ആരംഭിക്കാനുള്ള 28 കോടതികള്‍ കൂടി പ്രവ!ര്‍ത്തനം തുടങ്ങിയാല്‍ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: