കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്മെര്‍) പുതുച്ചേരി, കാരയ്ക്കല്‍ കാമ്പസുകളിലേക്ക് സീനിയര്‍ റസിഡന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. വിവിഡിപ്പാര്ട്ടുമെന്റുകളിലായി ജിപ്മെര്‍ പുതുച്ചേരിയില്‍ 40 ഒഴിവുകളും ജിപ്മെര്‍ കാരയ്ക്കലില്‍ 18 ഒഴിവുകളും ലഭ്യമാണ്. നിലവില്‍ ആകെ 58 ഒഴിവുകളാണുള്ളതെങ്കിലും 2022 ജൂണ്‍ 30 വരെ ലഭ്യമാകുന്ന ഒഴിവുകളില്‍ നിയമനം നല്‍കുന്നതാണ്.
ഇനി പറയുന്ന വകുപ്പുകളിലാണ് ഒഴിവുകള്‍. അനസ്തേഷ്യോളജി ആന്റ്ക്രിട്ടിക്കല് കെയര്‍, അനാട്ടമി, ബയോകെമിസ്ട്രി, ഡന്റിസ്ട്രി, ഡര്‍മറ്റോളജി (സ്കിന്‍ & എസ്റ്റിഡി), എമര്‍ജന്‍സി മെഡിസിന്. ഇഎന്‍ടി, ഫോറന്‍സിക് മെഡിസിന് ആന്റ് ടോക്സികോളജി, ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ജറിയാട്രിക് മെഡിസിന്, നീയോനാറ്റോളജി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്തല്‍മോളജി, ഓര്‍ത്തോപീഡിക്സ്, പീഡിയാട്രിക്സ്, പാതോളജി, ഫാര്‍മാക്കോളജി, ഫിസിക്കല്‍ മെഡിസിന് ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍), ഫിസിയോളജി, പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്, പള്‍മണറി മെഡിസിന്, റേഡിയേഷന് ഓങ്കോളജി, റേഡിയോ ഡെയ്ഗ്നോസിസ്. സീനിയര്‍ റസിഡന്റ് തസ്തികയുടെ അടിസ്ഥാന ശമ്പളം 67700 രൂപയാണ്. അലവന്‍സുകള്‍ ഉള്‍പ്പെടെ ആദ്യ വര്‍ഷം പ്രതിമാസം 1,10,000 രൂപ ശമ്പളം ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ അംഗീകൃത പോസ്റ്റുഗ്രാഡുവേറ്റ് മെഡിക്കല്‍ ബിരുദം (എംഡി/എംഎസ്/ഡിഎന്‍ബി/എംഡിഎസ് (ഓറല്‍ ആന്റ് മാക്സിലോഫേഷ്യല്‍ സര്‍ജറി). പ്രായപരിധി 31.1.2022 ല്‍ 45 വയസ്സ്. ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. 31.1.2022 വച്ചാണ് യോഗ്യത നിശ്ചയിക്കപ്പെടുക.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.jipmer.edu.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1500 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 1200 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) ഫീസില്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷനും അപേക്ഷയും ഡിസംബര്‍ 14 വരെ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ഡിസംബര്‍ 26 ഞായറാഴ്ച രാവിലെ 10 മുതല്‍ 11 മണിവരെ ചെന്നൈ, പുതുച്ചേരി, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത റിക്രൂട്ട്മെന്റ് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: