ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് മെഡിക്കല്‍ കോളേജ് കോവിഡ് ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ചു.കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും എണ്ണം ഒരു ദിവസം മുമ്പ് 66 ആയിരുന്നത് ഇന്ന് 182 ആയി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.
ധാര്‍വാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായി വാക്സിന് എടുത്തവരാണ്, ക്യാമ്പസിനുള്ളില്‍ അടുത്തിടെ സംഘടിപ്പിച്ച ഫ്രെഷേഴ്സ് പാര്‍ട്ടിയാണ് രോഗവ്യാപനത്തിനു കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.
300-ലധികം വിദ്യാര്‍ത്ഥികളെ പരിശോധനിച്ചപ്പോള്‍ 66 പൂര്‍ണ്ണമായും വാക്സിനേഷന് എടുത്ത വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇന്നലെ അത് 182 ആയി ഉയരുകയായിരുന്നു. രോഗം ബാധിച്ചവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയക്കും. പുതിയ വേരിയന്റ് ഉണ്ടോയെന്ന് സംശയത്തെ തുടര്‍ന്നാണിതെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ ഡി രണ്‍ദീപ് പറഞ്ഞു.
നവംബര്‍ 17ന് കോളേജില്‍ നടന്ന ഫ്രെഷേഴ്സ് പാര്‍ട്ടിയാണ് രോഗബാധയ്ക്ക് ഉത്തരവാദിയെന്ന് ഹെല്‍ത്ത് കമ്മീഷണര്‍ പറഞ്ഞു. രോഗബാധിതരായവരെ കാമ്പസിനുള്ളില്‍ തന്നെ ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടിയായി രണ്ട് ഹോസ്റ്റലുകളും സീല്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും കാമ്പസിനുള്ളില്‍ ചികിത്സയിലാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: