ബാര്‍ലി (സംസ്‌കൃതത്തില്‍ യവം എന്നും അറിയപ്പെടുന്നു) നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമല്ലെങ്കിലും നമ്മില്‍ മിക്കവര്‍ക്കും സുപരിചിതമായ ഒരു ധാന്യമാണ്. ഇത് നാം ഉപയോഗിക്കുന്നത് കൂടുതലും ദ്രാവക രൂപത്തിലാണ്, പനിയോ മൂത്രാശയ അണുബാധയോ വരുമ്പോള്‍ ബാര്‍ലി വെള്ളമായി , അല്ലെങ്കില്‍ മദ്യത്തിന്റെ രൂപത്തില്‍.
സിന്ധുനദീതട നാഗരികതയുടെ കാലത്ത് ബിസി 8000ല്‍ തന്നെ കൃഷി ചെയ്ത ആദ്യത്തെ ധാന്യങ്ങളില്‍ ഒന്നാണ് ബാര്‍ലി. ലോകത്ത് ഏറ്റവും കൂടുതല്‍ ഉല്‍പാദിക്കപ്പെടുന്ന ധാന്യങ്ങളില്‍ ബാര്‍ലി നാലാമതാണ്.
രോഗാവസ്ഥയിലും ആഘോഷവേളയിലും പ്രധാനമായും ഉപയോഗിക്കുന്ന ഈ ധാന്യം ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നതെങ്ങനെ?
ബാര്‍ലിയുടെ ആരോഗ്യഗുണങ്ങള്‍ ആയുര്‍വേദത്തില്‍ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ദേഹത്തിന്റെ ഊഷ്മാവ് കുറയ്‌ക്കാനും, കൊഴുപ്പ് രാസവിനിമയത്തെയും ദഹനത്തെയും ശരിയാക്കി വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് മൂത്രനാളിയിലെ രോഗങ്ങളെ ശമിപ്പിക്കുന്നു. ദൈനംദിന ഉപയോഗത്തിന് ബാര്‍ലി ഉത്തമമാണ്.
പ്രോട്ടീന്‍, ഫോളേറ്റ്‌സ്, സെലിനിയം, കാല്‍സ്യം, കോപ്പര്‍, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമായതിനാല്‍ പേശികളുടെ വളര്‍ച്ചയ്‌ക്കും , ശരീരത്തിലെ കൊഴുപ്പ്, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കാനും ബാര്‍ലി നല്ലതാണ്. മൂത്രാശയ അണുബാധ, പ്രമേഹം, രക്താതിമര്‍ദ്ദം, ശ്വസന / ദഹന പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഓസ്റ്റിയോപൊറോസിസ് (ബലഹീനമായ അസ്ഥികള്‍) ഉള്ള ആളുകള്‍ക്ക് ഇത് ഒരു തികഞ്ഞ മറുമരുന്നാണ്.
ബാര്‍ലി എങ്ങനെ കഴിക്കാം?
ബാര്‍ലി കഴുകി വറുത്ത് പൊടിച്ച് കഞ്ഞിയുടെയോ ഉപ്പുമാവിന്റേയോ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഉച്ചഭക്ഷണത്തിന് അരിയുടെ സ്ഥാനത്ത് ഉപയോഗിക്കുന്നതിന് അരി പോലെ പാകം ചെയ്യാം.
ഇറക്കുമതി ചെയ്ത ധാന്യങ്ങളായ ക്വിനോവ, ഓട്‌സ് എന്നിവ കഴിക്കുന്നതിനുപകരം, ഇന്ത്യയുടെ പല ഭാഗങ്ങളിലും വളരുന്ന ബാര്‍ലിയെ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്‌ക്കാന്‍ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും , മലിനീകരണം, ആഗോളതാപനം എന്നിവ കുറയ്‌ക്കാനും സഹായിക്കും.
പവിത്ര കാര്‍ത്തിക്- Poshan Fitness
Barley (also known as Yavam in Sanskrit) is a grain that most of us are aware of in spite of it not being part of our daily diet. People have it mostly in the liquid form, either fresh in the form of barley water (when we get fever or urinary infection) or fermented in the form of alcohol (when we celebrate).
Barley was one of the first grains cultivated and dates back to as early as 8000 BC, during the Indus Valley civilization. It is the fourth highest grain produced worldwide.
How does a food item that is mainly consumed during sickness and celebration help in weight loss?
The health benefits of barley are well documented in Ayurveda. Barley is a body coolant, detoxifier that corrects fat metabolism and digestion. It pacifies diseases of the urinary tract. It is good for daily consumption.
It is also rich in protein, folates, selenium, calcium, copper and phosphorus. Barley is good for building muscle, reducing body fat, blood sugar and blood pressure. It is a perfect antidote for people having urinary infection, diabetes, hypertension, respiratory / digestive issues or osteoporosis (weak bones).
How to consume barley?
Barley can be washed, roasted and powdered coarse to be included in the form of kanji or upma. Whole or broken barley can also be cooked like rice to be used in place of rice for lunch.
Instead of consuming imported grains like quinoa and oats, sticking to barley that’s grown in many parts of India will not only help in weight loss, but also the local farmers, reduce green house gas emissions, pollution and global warming.
പ്രതികരിക്കാൻ ഇവിടെ എഴുതുക: