ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിന് ആവശ്യാനുസരണം കുറഞ്ഞത് 100 ദിവസം വേതനത്തോട് കൂടിയ തൊഴില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമം ഉറപ്പ് നല്കുന്നു.
ഗുണഭോക്താക്കളുടെ ആവശ്യാനുസരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 240 കോടിയിലധികം വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
വേതനത്തിനും ആസ്തി സൃഷ്ടിക്കലിനുമായി ഫണ്ട് അനുവദിക്കുന്നത് ഒരു തുടര്‍പ്രക്രിയയാണ്. ബജറ്റ് മതിപ്പ് പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷം ഫണ്ട് വിഹിതത്തില്‍ 18 ശതമാനത്തിലധികം വര്‍ധനയുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 68,568 കോടി രൂപയിലധികം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പദ്ധതി നടപ്പിലാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്.
അധിക ഫണ്ട് ആവശ്യമുള്ളപ്പോഴെല്ലാം, അനുവദിക്കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, പദ്ധതിക്കായി 50,000 കോടി രൂപ അധിക ഫണ്ട് ധനമന്ത്രാലയം അനുവദിച്ചു.
അടുത്തിടെ, ഇടക്കാല നടപടിയെന്ന നിലയില്‍, മഹാത്മാഗാന്ധി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ധനമന്ത്രാലയം 10,000 കോടി രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. കൂടാതെ, പുതുക്കിയ അടങ്കല്‍ ഘട്ടത്തില്‍ ആവശ്യകത വിലയിരുത്തി വിഹിതം നല്കുന്നു.
കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകള്ക്കും ബാധകമായ നിയമത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും വ്യവസ്ഥകള്‍ പ്രകാരം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനാവശ്യത്തിനും ആസ്തി സൃഷ്ടിക്കലിനും ഫണ്ട് അനുവദിക്കുന്നതില്‍ ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: