മുംബൈ: പ്രോജക്ട്75 ന്റെ ഭാഗമായ ആറ് അന്തര്‍വാഹിനികളുടെ നിര്‍മ്മാണ പരമ്പരയിലെ നാലാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് വെലാ,നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ കമ്മീഷന് ചെയ്തു. ഔപചാരിക കമ്മീഷനിംഗ് ചടങ്ങ് മുംബൈയിലെ കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നടന്നു.
ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ്, മുംബൈയിലെ മജ്ഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡ് , സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഐഎന്എസ്വെലാ, പശ്ചിമ നേവല്‍ കമാന്‍ഡിന്റെ അന്തര്‍വാഹിനി കപ്പലുകളുടെ ഭാഗമായിരിക്കും.
സ്കോര്‍പീന്‍ അന്തര്‍വാഹിനികള്‍ക്ക് റഡാര്‍ സിഗ്നല്‍ പോലുള്ളവയില്‍ നിന്നും മറഞ്ഞിരിക്കാനുള്ള സവിശേഷ സംവിധാനങ്ങള്‍ ഉണ്ട്. കൂടാതെ ദീര്‍ഘ ദൂര ഗൈഡഡ് ടോര്‍പ്പിഡോകളും കപ്പല്‍ വേധ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ അന്തര്‍വാഹിനികള്‍ക്ക് അത്യാധുനിക സോണാറും മികച്ച പ്രവര്‍ത്തന ശേഷി അനുവദിക്കുന്ന സെന്‍സര്‍ സ്യൂട്ടും ഉണ്ട്. അത്യാധുനിക പെര്‍മനന്റ് മാഗ്നറ്റിക് സിന്‍ക്രണസ് മോട്ടോര്‍ ആണ് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: