കൊച്ചി : ആലുവ മോഫിയ പര്‍വീണിന്റെ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച പറ്റിയതായി പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ പെണ്‍കുട്ടിയോട് സിഐ മോശമായി പെരുമാറിയിട്ടില്ല. ആരോപണം സംബന്ധിച്ച് ഡിഐജി നേരിട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇത്.
കേസ് സംബന്ധിച്ച് ഇരു വീട്ടുകാരുമായി ചര്‍ച്ച നടത്തുന്നതിനിടെ മോഫിയ സിഐയുടെ മുറിയില്‍ വെച്ച് ഭര്‍ത്താവിനെ അടിച്ചു. ഇരു കൂട്ടും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് നിയന്ത്രിക്കുന്നതിനായി അവസരോചിതമായി ഇടപെടാന്‍ സിഐ സുധീറിന് സാധിച്ചിട്ടില്ല. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം മോഫിയയുടെ പരാതി ഒക്ടോബര്‍ 29ന് ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയതാണ്. എന്നാല്‍ സിഐയുടെ ഭാഗത്തുനിന്നും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കേസെടുക്കാതെ 25 ദിവസമാണ് പോലീസ് നടപടി വൈകിപ്പിച്ചു. പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തത്.
തനിക്ക് സ്റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിരുന്നു. അദ്ദേഹത്തിനാണ് വീഴ്ച സംഭവിച്ചതെന്നുമാണ് സുധീറിന്റെ നിലപാട്. നവംബര്‍ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു.
തുടര്‍ന്ന് 22-ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ വന്നത് എന്നും റിപ്പോര്‍ട്ട് പറയുന്നു. എറണാകുളം ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. മൊഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സുധീര്‍ കുമാറിനെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: