തിരുവനന്തപുരം: പ്രവാസി ക്ഷേമനിധി അംഗത്വത്തിന് നാലിരട്ടി പണം ഈടാക്കി സിപിഎം നേതാവിന്റെ മകന്‍ നടത്തുന്ന തട്ടിപ്പ് തുടരുന്നു. തൃശ്ശൂര്‍ സിപിഎം ജില്ലാ നേതാവിന്റെ മകനും ഗള്‍ഫില്‍ വ്യവസായിയുമായ നിര്‍മല്‍ തോമസാണ് അധികതുക വാങ്ങുന്നത് തുടരുമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ആവര്‍ത്തിച്ചത്.
ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്‌സൈറ്റുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. സംഭവം വിവാദമായെങ്കിലും പ്രവൃത്തി തുടരുമെന്നാണ് നിര്‍മല്‍ തോമസിന്റഎ പ്രതികരണം.
നിലവില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണ സംഘം എന്നിവ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങള്‍. ചില തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റ് വഴി ക്ഷേമനിധി അംഗത്വത്തിന്റെ പേരില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായി പ്രവാസി ക്ഷേമനിധി ബോര്‍ഡ് പ്രതികരിച്ചിരുന്നു. ഇത്തരം അനധികൃത വെബ്‌സൈറ്റുകളുടെ കെണിയില്‍ പെട്ടുപോകരുതെന്ന് പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ മാളിയേക്കല്‍ പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
200 രൂപയില്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ എന്‍ആര്‍ഐ ഫ്യൂച്ചര്‍ എന്ന വെബ്‌സൈറ്റിലൂടെ 750 രൂപയാണ് പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ പ്രതികരണം വന്നതിനുശേഷവും അംഗത്വ റെജിസ്‌ട്രേഷനായി നാലിരട്ടി പണം ഇനിയും ആവശ്യപ്പെടുമെന്ന് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത വേണം. തട്ടിപ്പുകാര്‍ക്കെതിരെ ഡിജിപിക്കും എന്‍ആര്‍ഐ സെല്ലിനും സൈബര്‍ ഡോമിനും പരാതി നല്‍കിയെന്നും ക്ഷേമനിധി ബോര്‍ഡ് സിഇഒ എം രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: