കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കിഴീലുള്ള സ്വയംഭരണം സ്ഥാപനമായ ഹൈദ്രബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിങ് ആന്റ് ഡയഗ്നോസ്റ്റിക് 2022 വര്‍ഷത്തെ റിസര്‍ച്ച് സ്കോളേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവര്‍ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനിലോ റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലോ പിഎച്ച്ഡി പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത് ഗവേഷണ പഠനം നടത്തണം.
യോഗ്യത: ഏതെങ്കിലും ശാസ്ത്ര- സാങ്കേതിക വിഷയത്തില്‍ അല്ലെങ്കില്‍ അഗ്രികള്‍ച്ചറല്‍ അക്കാദമിക് മികവോടെ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കില്‍ എംബിബിഎസ് ബിരുദം സിഎസ്ഐആര്‍- യുജിസി/ ഡിബിടി/ഐസിഎംആര്‍/ ഇന്‍സ്പെയര്‍/ ബിന്‍ഗ്/ ജെസ്റ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് യോഗ്യത നേടിയിരിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cdfd.org.in ല്‍ ലഭ്യമാണ്. താല്പര്യമുള്ളവര് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 10 നകം സമര്‍പ്പിക്കണം. http://cdfd.org.in/jrf വെബ്സൈറ്റ് ലിങ്കില്‍ ഇതിനുള്ള സൗകര്യമുണ്ട്. ഫെബ്രുവരിയില്‍ വീഡിയോകോണ്‍ഫറന്‍സ് വഴി നടക്കുന്ന ഇന്റര്‍വ്യൂവിലൂടെയാണ് റിസര്‍ച്ച് കോഴ്സിന് തെരഞ്ഞെടുക്കുക. ഗവേഷണ പഠനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: