വര്‍ക്കല: ഇല്ലാത്ത അധികാരം പ്രയോഗിച്ച് പോലീസ് എടുത്ത രജിസ്ട്രേഷന് നടപടിയാണ് ശബരിമലയില്‍ ഭക്തജന സാന്നിധ്യം ഇല്ലാതാക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. ശിവഗിരി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി തന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് ഇപ്പോള്‍ അനുമതിയുള്ളത്. ദേവസ്വം ബോര്‍ഡ് രജിസ്ട്രേഷന് കാര്യത്തില്‍ ഉചിതവും കൃത്യവുമായ തീരുമാനത്തിലെത്തണം.
ആചാരമനുസരിച്ച് ദര്‍ശനത്തിന് കഴിയണം. പമ്പാ സ്നാനവും നെയ്യ് അഭിഷേകവുമൊക്കെ നിഷേധിക്കപ്പെടുകയാണെങ്കില്‍ എങ്ങനെ ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്ന് അദ്ദേഹം ചോദിച്ചു. ഭക്തര്‍ എന്ത് ഉദ്ദേശിച്ചാണോ ദര്‍ശനത്തിന് പോകുന്നത് അത് സാധ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയണം. നിക്ഷിപ്ത താല്പര്യങ്ങള്ക്ക് വഴങ്ങി ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിന് വെറുതെ തടസ്സം സൃഷ്ടിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ജനതയെ രണ്ടായി വേര്‍തിരിക്കുന്നതായി ഹലാല്‍ മാറിയെന്നും ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടതില്ല എന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: