മുംബൈ: മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും.
ബലപ്രയോഗത്തിലൂടെ പണം പിടുങ്ങിയെന്ന ഒരു പിടി ആരോപണങ്ങളുള്ള കേസുകളില്‍ ചോദ്യം ചെയ്യാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പരംബീര്‍ സിംഗിന്റെ അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം നല്കിയ വിധിയെ ചോദ്യം ചെയ്യുന്നത്. മൂന്ന് ജാമ്യമില്ലാ വാറണ്ടുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ രാഷ്ട്രീയപകയുടെ മറ്റൊരു ബലിയാടാവുകയാണ് പരംബീര്‍ സിംഗ്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്‍സിപിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്യാന്‍ എന്‍ ഐഎയെ സഹായിച്ചത്. 1750 ഡാന്‍സ് ബാറുകളില്‍ നിന്നും മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ മഹാരാഷ്ട്രയിലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയതും പരംബീര്‍ സിംഗാണ്. മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മുംബൈ പൊലീസ് കമ്മീഷണറെ കാത്തിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ വേട്ടയാടലുകളില്‍ നിന്നും രക്ഷപ്പെടാനാണ് 231 ദിവസം മുന്‍പ് പരംബീര്‍ സിംഗ് ഒളിവില്‍ പോയത്. ഒടുവില്‍ പഞ്ചാബിലെ ചണ്ഡീഗഢിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച്ചോണ്‍ ചെയ്തതോടെയാണ് ഇദ്ദേഹം ഛണ്ഡീഗഡിലുണ്ടെന്ന് കണ്ടെത്താനായത്. പിന്നീട് സുപ്രീംകോടതി ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം അനുവദിച്ചു. പകരം കേസന്വേഷണവുമായി സഹകരിക്കാന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകാനും സുപ്രീംകോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: