ന്യൂദല്‍ഹി: ചൈന പൊതുശത്രുവായി മാറിയതോടെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇരുരാഷ്‌ട്രങ്ങളും. ഇതിന്റെ ഭാഗമായി നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുഎസ്-ഇന്ത്യ വ്യാപാര നയ ഫാറം കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേര്‍ന്നു.
ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള മാങ്ങയും മുന്തിരിയും മാതളനാരങ്ങയും മാതളനാരകവിത്തുകളും യുഎസിലെ വിപണിയില്‍ എത്തും. തിരിച്ച് യുഎസില്‍ നിന്നും ചെറികളും മൃഗത്തീറ്റയും പോര്‍ക്കുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും ഇന്ത്യയിലെ വിപണിയിലും എത്തും. ഇരുരാജ്യങ്ങളും അന്യോന്യം വിപണികള്‍ തുറന്നുകൊടുക്കുകയാണ്.
കഴിഞ്ഞ ദിവസം വാണിജ്യ-വ്യവസായ, ടെക്‌സ്റ്റൈല്‍സ് മന്ത്രി പീയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധിയും അംബാസഡറുമായ കാതറീന്‍ ടായും പങ്കെടുത്ത ചര്‍്ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-യുഎസ് വ്യാപാര നയ ഫോറം വീണ്ടും യോഗം ചേരുന്നത്.
ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കാനും ഉയര്‍ന്നനിലവാരത്തിലുള്ള നിക്ഷേപം കൊണ്ടുവരാനും ചരക്ക്-സേവന രംഗങ്ങളില്‍ അന്യോന്യം വ്യാപാരം വര്‍ധിപ്പിക്കാനും ശ്രമമുണ്ടാകുമെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ് ഐബിസി) വ്യക്തമാക്കി.
കാര്‍ഷിക-കാര്‍ഷികേതര രംഗത്തെ ചരക്കുകളും സേവനങ്ങളും ഇരുരാജ്യങ്ങളിലേക്ക് എത്തിക്കുന്നത് സുഗമമാക്കാന്‍ പ്രവര്‍ത്തനഗ്രൂപ്പുകള്‍ ഇടയ്‌ക്കിടെ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ബൗദ്ധികസ്വത്താവകാശം, നിക്ഷേപം എന്നീ രംഗങ്ങളില്‍ സഹകരണം വിപുലമാക്കാനും വ്യാപാരനയഫോറത്തിന്റെ പ്രവര്‍ത്തനഗ്രൂപ്പുകള്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: