Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ഗോതമ്പിന് വേണ്ടി താലിബാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി; വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയുടെ ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക്

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്കെത്തിക്കാന്‍ പാകിസ്ഥാന്‍ റോഡ് തുറന്നുകൊടുക്കും. ഇന്ത്യയുടെ ചരക്കുകള്‍ക്ക് പാകിസ്ഥാന്‍ പാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നിന്നും പാകിസ്ഥാന് പിന്‍മാറേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 05:25 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്കെത്തിക്കാന്‍ പാകിസ്ഥാന്‍ റോഡ് തുറന്നുകൊടുക്കും. ഇന്ത്യയുടെ ചരക്കുകള്‍ക്ക് പാകിസ്ഥാന്‍ പാത ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ നിന്നും പാകിസ്ഥാന് പിന്‍മാറേണ്ടിവന്നു. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ലോകം ഇതിനെ വിലയിരുത്തുന്നത്. താലിബാന്‍ സര്‍ക്കാര്‍ പാകിസ്ഥാന് മേല്‍ നടത്തിയ സമ്മര്‍ദ്ദം മൂലമാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് പാകിസ്ഥാന്‍ വഴി കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്. ‍

50,000 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായമെന്ന നിലയില്‍ നല്‍കുന്നത്. ഇത് പാകിസ്ഥാന്‍ വഴി അഫ്ഗാനിലെത്തിക്കാന്‍ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ കൂടി സമ്മര്‍ദ്ദമേറിയപ്പോള്‍ ഒടുവില്‍ പാകിസ്ഥാന് അത് സമ്മതിക്കേണ്ടി വന്നു.

വാഗ അതിര്‍ത്തി റോഡ് വഴിയാണ് ചരക്ക് ലോറികള്‍ ഗോതമ്പ് അഫ്ഗാനിസ്ഥാനിലെത്തിക്കുക. രണ്ട് ദിവസം മുന്‍പ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ വഴി ഗോതമ്പ് അഫ്ഗാനിലെത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ചൊവ്വാഴ്ച പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യയ്‌ക്ക് ഔദ്യോഗികമായി അനുമതി നല്‍കി. ‘അഫ്ഗാന്‍ ജനതയോടുള്ള സൗമനസ്യം എന്ന നിലയിലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ 50,000 മെട്രിക് ടണ്‍ ഗോതമ്പ് വാഗ അതിര്‍ത്തിവഴി കടത്തിവിടാന്‍ അനുമതി നല്‍കിയത്.  ‘, പാകിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

നേരത്തെയും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യവസ്തുക്കള്‍ പാകിസ്ഥാന്‍ വഴി അയക്കാന്‍ തീരുമാനിച്ചെങ്കിലും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് മൂലം നടന്നിരുന്നില്ല. ഈയിടെ ന്യൂദല്‍ഹിയില്‍ നടന്ന ദേശീയ സുരക്ഷ ഉപദേശകരുടെ യോഗത്തിലാണ് ഇന്ത്യ പാകിസ്ഥാന്‍ വഴി ഗോതമ്പ് അയയ്‌ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യ വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ ഉപദേശകരുടെ യോഗത്തില്‍ റഷ്യ, കിര്‍ഗിസ്ഥാന്‍, കസാഖ്സ്ഥാന്‍, ഇറാന്‍ എന്നിവരുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ നിന്നും വിട്ടുനിന്ന പാകിസ്ഥാനെ യോഗം വിമര്‍ശിച്ചു. അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിനുപയോഗിക്കരുതെന്നും ഈ യോഗം ആഹ്വാനം ചെയ്തു. ഈ യോഗത്തില്‍ തന്നെയാണ് അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാന്‍ അനുവദിച്ചാല്‍ ഗോതമ്പ് അയയ്‌ക്കാമെന്ന് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടിണിയില്‍ വലയുന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യ വച്ചുനീട്ടുള്ള മാനുഷിക സഹായം നിഷേധിക്കാന്‍ വയ്യാത്ത ഒന്നായിരുന്നു. അതോടെ അഫ്ഗാന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യയുടെ ഗോതമ്പ് പാകിസ്ഥാനിലൂടെ കടക്കാന്‍ അനുവദിക്കണമെന്ന് ഇമ്രാന്‍ഖാനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ അഭ്യര്‍ത്ഥന നിഷേധിക്കാന്‍ പാകിസ്ഥാന് കഴിയുമായിരുന്നില്ല. ഇത് ഇന്ത്യയുടെ പാകിസ്ഥാനുമേലുള്ള നയതന്ത്രവിജയമായാണ് കണക്കാക്കുന്നത്.

Tags: pakistanimran khanതാലിബാന്‍ഗോതമ്പ്‌വാഗഅഫ്ഗാനിസ്ഥാന്‍അഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.