ചവറ: തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് തെരഞ്ഞെടുപ്പ് ചൂടില്‍. ബിജെപിയുടെ സിറ്റിംഗ് സീറ്റാണിത്. ബിജെപി അംഗം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി സി. രാജീവും, യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയുടെ പ്രദീപ് കുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിന്റെ കല്ലമന ബി. രാജീവന് പിള്ളയുമാണ് മത്സരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയില്‍ നിന്നും വാര്‍ഡ് പിടിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 1463 വോട്ടാണ്. ബിജെപി 533 വോട്ടും യുഡിഎഫ് 355 വോട്ടും സ്വതന്ത്രന് 306 വോട്ടും സിപിഎം 271 വോട്ടുമാണ് നേടിയത്. 178 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി വിജയം. എല്ലാ സമുദായങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള വാര്‍ഡാണ് നടുവിലക്കര. മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും തേവലക്കര ദേവീക്ഷേത്രവും അടുത്തടുത്താണ് ഈ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നത്. കൂടാതെ പഞ്ചായത്ത് ഓഫീസ്, ഹോസ്പിറ്റല്‍, സ്കൂള്‍, രജിസ്റ്റര്‍ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഈ വാര്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയും ഈ വാര്‍ഡിനുണ്ട്.
വാര്‍ഡ് നിലനിര്‍ത്താനായി ബിജെപി ഇക്കുറിയിറക്കിയ രാജീവ് കര്‍ഷകമോര്‍ച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ്. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ബി. ശ്രീകുമാര്‍, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം മാമ്പുഴ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയോടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: