Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭൂമിയുടെ രക്ഷകനാകാന്‍ ഡാര്‍ട്ട് പുറപ്പെട്ടു: ഡൈമോഫോസ് എന്ന ഛിന്ന ഗ്രഹത്തെ ഇടിച്ചാണ് പരീക്ഷണം; 2022-ല്‍ കൂട്ടിയിടി പ്രതീക്ഷിക്കാം

നവംബര്‍ 24നു രാജ്യാന്തര സമയം രാവിലെ 11.50 നാണു പേടകം വിക്ഷേപിച്ചത്. നാസയുടെ ചെലവുകുറഞ്ഞ ദൗത്യങ്ങളിലൊന്നാണു ഡാര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 02:36 pm IST
inWorld

കാലിഫോർണിയ: ഏകദേശം ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്  ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത്  ഭൂമിയില്‍ ഏതോ ഒരു വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ വന്ന് ഇടിച്ചാതാണെന്ന് നമ്മള്‍ കരുതുന്നുണ്ട്. ഭാവിയില്‍ ഇനിയും ഏതെങ്കിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കാം. ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തും മുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് ‘ഡാര്‍ട്ട്’ ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയിലേക്ക് ഇടിച്ചിറങ്ങി വന്‍ നാശനഷ്ടമുണ്ടാക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി തന്നെ തകര്‍ക്കുകയാണ് ലക്ഷ്യം.

നവംബര്‍ 24നു രാജ്യാന്തര സമയം രാവിലെ 11.50 നാണു പേടകം വിക്ഷേപിച്ചത്. നാസയുടെ ചെലവുകുറഞ്ഞ ദൗത്യങ്ങളിലൊന്നാണു ഡാര്‍ട്ട്. കലിഫോര്‍ണിയയിലെ വാന്‍ഡര്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്നു സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഡാര്‍ട്ട് പേടകം പറന്നുയര്‍ന്നത്. വിക്ഷേപണ സമയം 610 കിലോഗ്രാം ഭാരമാണ് ഡാര്‍ട്ടിനുള്ളത്. ഛിന്നഗ്രഹത്തില്‍ ഇടിക്കുന്ന സമയത്തു 550 കിലോയുമാകും ഇതിന്റെ ഭാരം.

രണ്ടു സോളര്‍ പാനലുകളാണു ഡാര്‍ട്ടിനുള്ളത്. ഗതിമാറ്റാന്‍ ഹൈഡ്രസീന്‍ പ്രൊപ്പലന്റും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്  എന്ന ദൗത്യത്തിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാത മാറ്റാനാണ് നാസ ലക്ഷ്യമിടുന്നത്.  ഭാവിയില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ വരുമ്പോള്‍ സമാനമായ പ്രവര്‍ത്തനം പിഴവില്ലാതെ നടത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

റഷ്യയിലും സൈബീരിയയിലും 1908 ജൂണ്‍ 30നു ഛിന്നഗ്രഹങ്ങള്‍ പതിച്ചിരുന്നു. ഛിന്നഗ്രഹങ്ങള്‍ ഇടിച്ചിറങ്ങിയതിന്റെ ഫലമായി ലക്ഷക്കണക്കിനു മരങ്ങളും ജീവികളും ഇല്ലാതായി. ഇതിന്റെ ഓര്‍മയിലാണ് ജൂണ്‍ 30ന് രാജ്യാന്തര ഛിന്നഗ്രഹ ദിനമായി ആചരിക്കുന്നത്. റഷ്യയില്‍ 2013ലും ഛിന്നഗ്രഹങ്ങള്‍ പതിച്ചിരുന്നു. ഭാവിയില്‍ ഭൂമിക്ക് ദോശകരമാകുന്ന ഛിന്നഗ്രഹങ്ങളെ ദിശ മാറ്റി വിടാനോ അല്ലെങ്കില്‍ അന്തരീക്ഷത്തില്‍ വച്ചു തന്നെ തകര്‍ത്ത്  കഷ്ണങ്ങളാക്കി മാറ്റിയാല്‍ അവ അന്തരീക്ഷത്തിന്റെ ഘര്‍ഷണത്തില്‍ കത്തിത്തീരും. അങ്ങനെ ഭൂമിയെ വില്ലന്മാരായ ഛിന്നഗ്രഹങ്ങളില്‍ നിന്നും സംരക്ഷിക്കാനാകും.

നാസയുടെ പുതിയ ത്രസ്റ്ററുകളും ഹൈ റെസല്യൂഷന്‍ ഇമേജറും ഡാര്‍ട്ട് ഇതിനൊപ്പം പരീക്ഷിക്കുന്നുണ്ട്. 10 കിലോഗ്രാം സെനോണ്‍ ആണു പേടകത്തില്‍ ഉള്‍പ്പെടുത്തുക. ഇതുപയോഗിച്ചാണ് നാസയുടെ പുതിയ ത്രസ്റ്റര്‍ നെക്സ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും കൈകാര്യം ചെയ്യുന്നതിലെ എളുപ്പവുമാണ് നെക്സ്റ്റിനെ വ്യത്യസ്തമാക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ദൗത്യങ്ങളില്‍ നെക്സ്റ്റ് ത്രസ്റ്ററുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.

ഡാര്‍ട്ട് പേടകത്തിന്റെ ലക്ഷ്യം ഡൈമോഫോസ് എന്ന ഛിന്ന ഗ്രഹത്തെ ലക്ഷ്യം വച്ചാണ്. മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗത്തിലാകും ഡൈമോര്‍ഫോസിനെ ഡാര്‍ട്ട് ഇടിക്കുക. 2022 സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ ഒന്നിനും ഇടയിലാകും കൂട്ടിയിടി എന്നാണു നാസയുടെ കണക്കുകൂട്ടല്‍. ഇടിയുടെ ദൃശ്യങ്ങള്‍ ഇറ്റാലിയന്‍ സ്‌പേസ് ഏജന്‍സിയുടെ ലിസിയക്യൂബ് ഉപഗ്രഹം പകര്‍ത്തി ഭൂമിയിലേക്കയക്കും. ഡൈമോര്‍ഫോസില്‍നിന്ന് 55 കിലോമീറ്റര്‍ മാറിയായിരിക്കും ലിസിയക്യൂബ നിലകൊള്ളുന്നത്. ഭൂമിയില്‍നിന്ന് ടെലിസ്‌കോപ്പ് ഉപയോഗിച്ചും ഇത് നിരീക്ഷിക്കും.  

ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമിത്.

Tags: നാസEarthDart
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുറത്തിറങ്ങി ആ ചന്ദ്രനെ ഒന്ന് നോക്കിയേ , കാണാം വുൾഫ് സൂപ്പർമൂൺ

World

സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയിൽ ഭൂമിയ്‌ക്ക് നേരെ അന്യഗ്രഹ വസ്തു വരുന്നു ; മനുഷരാശിയ്‌ക്ക് ആപത്തെന്ന് ശാസ്ത്രജ്ഞ സംഘം

World

ക്രൂ 10 ഡ്രാഗണ്‍ ദൗത്യത്തില്‍ ബഹിരാകാശത്ത് എത്തിയ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

Environment

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.