ന്യൂദൽഹി: ബിജെപി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഇതേ തുടർന്ന് ഗൗതം ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്‌ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.
ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: