ദുബായ്: കേരളത്തില്‍ പീഡനം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷ നല്കുന്ന സിനിമയാണ് കാവലെന്ന് സുരേഷ് ഗോപി. അടുത്തിടെ വിവിധ പീഡനങ്ങള്‍ക്കിരയായി മരണം വരിച്ച വിസ്മയ, ഉത്തര, മോഫിയ തുടങ്ങിയവരെപോലെയുള്ള ഒരുപാടു പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്. അവര്‍ക്ക് കാവലായി താനുമുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കലയെന്ന നിലയ്ക്ക് കാവല്‍ അവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കാവല്‍ റിലീസിനോടനുബന്ധിച്ച് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സരേഷ് ഗോപി.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന് രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ ഈ മാസം 25-ന് ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്ാണ് തീയേറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ബുക്ക്മൈ ഷോയിലും ഫാന്‍സ് ഷോ ബുക്കിങ്ങുമാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 220 തിയറ്ററുകളിലാണ് കാവല്‍ റിലീസിങ്ങ് ഉറപ്പിച്ചിരിക്കുന്നത്. മരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളോട് മത്സരിക്കാന്‍ തയാറായാണ് ‘കാവല്‍’ തിയറ്ററുകളിലേക്ക് എത്തുന്നത്.
‘എന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാവല്‍’ ഈ മാസം 25ന് നിങ്ങളിലേക്ക് എത്തുകയാണ്. എല്ലാവരും തിയേറ്ററുകളില്‍ തന്നെ വന്ന് ചിത്രം കണ്ട് ആസ്വദിക്കുക. പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം!’ എന്നു സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ അഭ്യര്‍ത്ഥിച്ചു.
സംവിധായകനായ നിഥിന് രഞ്ജി പണിക്കരാണ് കാവലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്, അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാര്‍വ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. അംബിക മോഹന്‍, അനിതാ നായര്‍, അജ്ഞലി നായര്‍, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിന്റെ ടെയില്‍ എന്‍ഡ് എഴുതിയത് രഞ്ജി പണിക്കരാണ്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന് പറഞ്ഞു. കോടികളുടെ ഡിജിറ്റല്‍ റിലീസ് വാഗ്ദാനം വേണ്ടെന്ന് വച്ചാണ് ‘കാവല്‍’ സിനിമ തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: