Categories: Football

2021ലെ മികച്ച ഫുട്‌ബോള്‍ താരം ആരാകും; 11 താരങ്ങള്‍ അടങ്ങുന്ന അവസാന റൗണ്ടില്‍ മെസ്സിയും ക്രിസ്റ്റ്യാനോയും മുന്‍നിരയില്‍

കഴിഞ്ഞ വര്‍ഷം പോളണ്ട് താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

Published by

സൂറിച്ച്: 2021ലെ മികച്ച ഫുട്‌ബോള്‍ താരത്തെ ജനുവരി 17 ന് പ്രഖ്യാപിക്കും. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയാണ് ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 10 നാണ്  വോട്ടെടുപ്പ് നടക്കുന്നത്. വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ക്ക് ഇഷ്ടതാരങ്ങളെ വോട്ടിലൂടെ തിരഞ്ഞെടുക്കാം. ഫിഫയുടെ ആസ്ഥാനമായ സൂറിച്ചില്‍ വെച്ച് വിജയിയെ പ്രഖ്യാപിക്കുന്നത്. 11 പേരാണ് പുരുഷ വിഭാഗം ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം നേടിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഫൈനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം പോളണ്ട് താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച പുരുഷ താരത്തിന് പുറമേ മികച്ച വനിതാതാരം, പുരുഷ ഗോള്‍കീപ്പര്‍, വനിതാ ഗോള്‍കീപ്പര്‍, പുരുഷ പരിശീലകന്‍, വനിതാ പരിശീലക എന്നീ പുരസ്‌കാര ജേതാക്കളെയും ജനുവരിയില്‍ പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും, ലയണല്‍ മെസ്സിക്കും പുറമെ കരിം ബെന്‍സെമയും, കെവിന്‍ ഡിബ്രുവെയിനും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.  

മികച്ച പുരുഷ പരിശീലകനുവേണ്ടിയുള്ള മത്സരത്തില്‍ ആന്റോണിയോ കോണ്ടെ (ഇന്റര്‍ മിലാന്‍, ടോട്ടനം), ഹന്‍സി ഫ്‌ലിക്ക് (ജര്‍മനി, ബയേണ്‍ മ്യൂണിക്ക്), പെപ് ഗാര്‍ഡിയോള (മാഞ്ചെസ്റ്റര്‍ സിറ്റി), റോബര്‍ട്ടോ മാന്‍ചീനി (ഇറ്റലി), ലയണല്‍ സ്‌കളോനി (അര്‍ജന്റിന), ഡീഗോ സിമിയോണി (അത്‌ലറ്റിക്കോ മാന്‍ഡ്രിഡ്), തോമസ് ടുച്ചല്‍ (ചെല്‍സി) എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക