ന്യൂദല്‍ഹി: ബാങ്കിങ്ങ് റെഗുലേറ്ററി ആക്ട് 1949 പ്രകാരം സഹകരണസ്ഥാപനങ്ങള്‍ക്ക് ബാങ്ക് എന്ന പേര് സ്വീകരിക്കാനോ പേരിനോടൊപ്പം ബാങ്കര്‍,ബാങ്കിങ്ങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാനോ സാധിക്കില്ല എന്ന് ആര്‍ബിഐ.ഈ ആക്ട് 29 സെപ്തബര്‍ 2020 മുതല്‍ പ്രാബല്യത്തില്‍ ഉണ്ട്. ഇങ്ങനെ പേര് സ്വീകരിക്കണമെങ്കില്‍ ആര്‍ബിഐയുടെ അനുമതി വാങ്ങിയിരിക്കണം. ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ ചില സഹകരണസ്ഥാപനങ്ങള്‍ ഇങ്ങനെ പേരിനൊപ്പം ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.ഇത് ബാങ്കിങ്ങ് റെഗുലേറ്ററി ആക്ടിനെതിരാണ്. ഇതോടൊപ്പം ചില സ്ഥാപനങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. ഇത് ബാങ്കിന്റെ വ്യവസ്ഥയെത്തന്നെ ബാധികും.
പൊതുജനങ്ങളുടെ അറിവിലേക്കായി ആര്‍ബിഐ പറയുന്നത് ഇത്തരം സൊസൈറ്റികള്‍ക്ക് ലൈസന്‍സ് ഇല്ല. അത് ബാങ്കിങ്ങ് ആക്ട് 1949 കീഴിലുളള ബാങ്കുകള്‍ അല്ല, അതോടൊപ്പം ഇവക്ക് ആര്‍ബിഐ ബിസിനസ്സ് ചെയ്യാനുളള അനുമതിയും നല്കിട്ടില്ല. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷ്വറന്‍ പരിരക്ഷയും ലഭിക്കില്ല. ഇത്തരം സഹകരണസ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധപുലര്ത്തേണ്ടതാണ്. ഇവക്ക് ആര്‍ബിഐ രജിസ്ട്രേഷന് ഉണ്ടോഎന്നും പരിശോധിക്കണം. പൊതു ജനങ്ങള്‍ സ്വന്തം സമ്പാദ്യം രജിസ്ട്രേഷന് ഇല്ലാത്ത സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് വഴി വന്‍ ചതിക്കുഴിയിലാണ് അകപ്പെടുന്നത്.ഇത്തരം ചതിക്കുഴികള്‍ നേരത്തേ തന്നെ തിരിച്ചറിയുക. ഇതില്‍ ആര്‍ബിഐക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല എന്നും ആര്‍ബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: