കൊച്ചി : ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചി സ്വദേശിയായ ആന്റണി ജോണിയെന്ന ആളെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ചെലവന്നൂരില്‍ സുഹൃത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ തമ്മനം ഫൈസല്‍ അടക്കമുള്ള സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകായിരുന്നു.
ഈ മാസം 11ന് രാത്രി 9.30 ഓടെയാണ് ആളുകള്‍ നോക്കി നില്‍ക്കെയാണ് ആന്റണിയെ ഗുണ്ടാ സംഘം മര്‍ദ്ദിച്ചശേഷം ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു. ശേഷം അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൂര്‍ണ്ണ നഗ്നനാക്കി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
ആന്റണി അവശനായതോടെ ഇയാളെ ആലുവ ആശുപത്രിയിലെത്തിച്ച ഗുണ്ടാസംഘം മുങ്ങി. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ബൈക്കില്‍ നിന്ന് വീണ് അപകടമുണ്ടായെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. പരിക്ക് ഗുരുതരമായതോടെ വീണ്ടും ചികിത്സ തേടുകയും ശേഷം സുഹൃത്തുക്കളുടെ സഹോയത്തോടെ ആന്റണി പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്.
മര്‍ദ്ദനമേറ്റ ആന്റണി ഗുണ്ടാ നേതാവ് മരട് അനീഷിന്റെ സുഹൃത്ത് സംഘത്തിലുള്ള വ്യക്തിയാണ്. മര്‍ദ്ദിച്ചവര്‍ എതിര് ചേരിയിലും. എന്നാല്‍ സുബിരാജ് എന്നയാളുടെ വീട്ടില്‍ ഫൈസലിനെ അന്വേഷിച്ച് ആന്റണി വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗം പറയുന്നത്. സംഭവത്തില്‍ തമ്മനം ഫൈസല്‍, സുബിരാജ് ചളിക്കവട്ടം. സുന്ദരന്‍, അനുപ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: