തൃശ്ശൂര്‍: സ്മൃതി കേരം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം.പിയുടെ നേതൃത്വത്തില്‍ തെങ്ങിന്‍തൈകള്‍ നട്ടു. കേരളത്തിലാകമാനം ഒരു കോടി തെങ്ങിന് തൈകള്‍ വച്ചു പിടിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി തെങ്ങിന് തൈകള്‍ സൗജന്യമായി നല്കി. ഹെല്‍ത്ത് വളണ്ടിയര്‍മാര്‍, റാങ്ക് ജേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ചടങ്ങുകളില്‍ എംപി ആദരിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന പഠനോപകരണങ്ങളും വിദ്യാധനം എന്നിവയും അദ്ദേഹം വിതരണം ചെയ്തു.
അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ പാലിശ്ശേരി സമാജം കോള്‍പടവിന്റെ ബണ്ടില്‍ 200 തൈകള്‍ നട്ടാണ് സുരേഷ്ഗോപി പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രന് തെങ്ങിന് തൈ നട്ടു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിലും ഇന്ദിരാഗാന്ധി, സുഷമാസ്വരാജ്, അടല്‍ ബിഹാരി വാജ്പേയി, എ.കെ ഗോപാലന്, വി.എസ് അച്യുതാനന്ദന് എന്നിവരുടെ പേരിലും തെങ്ങിന് തൈ നട്ടു.
സ്വാതന്ത്ര്യ സമര സേനാനി വി.ആര് കൃഷ്ണനെഴുത്തച്ഛന്റെ അവിണിശേരിയിലെ വസതിയില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം തെങ്ങിന് തൈ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രന്, വൈസ് പ്രസിഡന്റ് ഗീതാ സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിത്യ ജയരാജന്, മെമ്പര്‍മാരായ രമണി നന്ദകുമാര്‍, സായ രാമചന്ദ്രന്, വൃന്ദാ ദിനേശ്, കെ എ പ്രദീപ്, എ.ആര് രാജു, ഇന്ദിര ജയകുമാര്‍, ശാരിക പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനില്‍ ചാണാശ്ശേരി, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ജയഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
അമ്മാടം: അമ്മാടം സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിര്‍ധനരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ധനസഹായവും പഠനോപകരണങ്ങളും സുരേഷ് ഗോപി എംപി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. മിനി വിനയന് അധ്യക്ഷത വഹിച്ചു. അമ്മാടം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോണ്‍ കിടങ്ങന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര് ഹരി, ഹൈസ്കൂള്‍ പ്രധാനധ്യാപകന് സ്റ്റൈനി, പ്രിന്‍സിപ്പല്‍ ടോബി, സുബീഷ് കൊന്നക്കന്‍, പ്രദീപ് പാണപറമ്പില്‍, സനോജ് ചുള്ളിയില്‍, അനിതാ പ്രസന്നന്. ഡാലി ബിനോയ്, ലിജിവ് പയ്യപാട്ട് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞാണി: ആലപ്പാട് ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും ആദരിക്കുന്ന ചടങ്ങ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പ്രേമന് കണ്ടംകുളത്തി അധ്യക്ഷനായി. ആരോഗ്യ പ്രവര്‍ത്തകരെയും ആശാ വര്‍ക്കര്‍മാരെയും എംപി പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.കെ അനിഷ്കുമാര്‍, ജനറല്‍ സെക്രട്ടറി ജെസ്റ്റിന് ജേക്കബ്, സെക്രട്ടറിമാരായ ലോജനന്‍ അമ്പാട്ട്, എന്‍.ആര് റോഷന്, നാട്ടിക മണ്ഡലം പ്രസിഡന്റഇ.പി ഹരീഷ്, ജില്ലാ ഐടി സെല്‍ കണ്‍വീനര്‍ സുജിത്ത് വല്ലത്ത്, പഞ്ചായത്ത് ഇന്‍ചാര്‍ജ് സി.എസ് സുനില്‍, മണ്ഡലം ട്രഷറര്‍ മനോഷ് ബ്രാരത്ത്, ഷാജി കളരിക്കല്‍, അജിത്ത് പട്ടത്ത്, നഹാസ് നസിര്‍, രജിത് രാജന്, എന്നിവര്‍ പങ്കെടുത്തു.
അന്തിക്കാട്: ചെമ്മാപ്പിള്ളി വടക്കുമുറി മേഖലയിലെ കുടുംബശ്രീ-തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് നാടന്‍ തെങ്ങിന് പ്തൈകള് സൗജന്യമായി വിതരണം ചെയ്തു. ഇ.പി ഹരീഷ് അധ്യക്ഷനായി. ഇ.പി ഝാന്‍സി, ഷൈന്‍ നേടിയിരിപ്പില്‍, ലിജി, ഇ.പി ഗിരീഷ്, ടി.ജി രതീഷ്, സന്തോഷ് തണ്ടാശ്ശേരി, ഉണ്ണി കാരയില്‍, അബ്ദുള്‍ കരിം തുടങ്ങിയവര്‍ സന്നിഹിതരായി.
തൃപ്രയാര്‍: തൃപ്രയാര്‍ അയ്യപ്പ സേവാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ സംസ്ഥാനതല ഫണ്ട് ഉദ്ഘാടനവും എംപി നിര്‍വഹിച്ചു. അയ്യപ്പ സേവാ സമാജം തൃപ്രയാര്‍ മേഖലാ പ്രസിഡന്റ് സേതുമാധവന് അധ്യക്ഷനായി. എ.കെ ചന്ദ്രശേഖരന്, ലാല്‍ ഊണുങ്ങല്‍, കെ.എസ് സുധീര്‍, പി.കൃഷ്ണനുണ്ണി, പി.ബി സതീഷ്, സി.ആര് രാജേഷ് എന്നിവരും പ്രസംഗിച്ചു. ആരോഗ്യ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ഡോ.റിഷിനെ ആദരിച്ചു.
ചേലക്കര: വഴക്കുമ്പാറ ശ്രീനാരായണഗുരു കോളേജില്‍ സ്മൃതി കേരം പദ്ധതി സുരേഷ്ഗോപി എംപി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് വളണ്ടിയര്‍മാര്‍, റാങ്ക് ജേതാക്കള്‍ എന്നിവരെ ചടങ്ങില്‍ എംപി ആദരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്കുമാര്‍, വൈസ് പ്രസിഡന്റ് സുജയ്സേനന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര് ഹരി, ജസ്റ്റിന് ജേക്കബ്, സെക്രട്ടറി എന്‍.ആര് റോഷന്, തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന്, ജില്ലാ ഐടി സെല്‍ കണ്‍വീനര്‍ സുജിത് വല്ലത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: