തിരുവനന്തപുരം: തന്റെ സമുദായത്തിലെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവമാണ് എന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളകുട്ടി. ഇപ്പോള്‍ നേതാക്കന്മാരെന്നവകാശപ്പെടുന്നവര്‍ മുസ്‌ളീം സമുദായത്തിലെ ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ചെയ്തത് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മലപ്പുറത്ത് നിന്ന് മുസ്‌ളീം കുട്ടികള്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടുമ്പോഴാണ് കൂറത്തങ്ങളുടെ തുപ്പല്‍ തിന്നണമെന്ന ആഹ്വാനം ഇത്തരക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
എന്റെ സമുദായത്തിന്റെ ഏറ്റവും വലിയ ദുഃഖം ഒരു നവോത്ഥാനനായകന്റെ അഭാവമാണ്. സുന്നികള്‍ക്ക് പകരം പിന്നീട് മുജാഹിദ് / സലഫിഗ്രൂപ്പുകള്‍ വന്നു. പക്ഷെ അവര്‍ ഇവരെക്കാള്‍ വലിയ ഭീകരരായിരുന്നു. കേരളത്തില മുസ്ലിം ചെറുപ്പക്കാരെ അങ്ങ് സിറിയയിലേക്ക് ആട് മേക്കാന്‍ റിക്രൂട്ട് ചെയ്ത അയച്ചത് ഇവരുടെ സ്‌കൂള്‍ ഓഫ് തോട്ട് ആയിരുന്നുവത്രേ!? സര്‍ സയ്യദ് അഹമദ് ഖാന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കാഫറിങ്ങളുടെ ഭാഷയാണ്
അത് പഠിക്കരുത് എന്ന് മതം ശഠിച്ചു.അങ്ങിനെ സമുദായത്തെ ഉപദേശിക്കാന്‍ അന്ന്
ഈ യുവാവിനെപ്പോലുളള ആലീമിങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് മലപ്പുറത്തെ ഉമ്മ കുട്ടികള്‍ ഇഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിച്ച് മെഡിക്കല്‍ എന്ററന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന കാലത്താണ്
ഇയാള്‍ കൂറത്തങ്ങളുടെ തുപ്പല് കുടിക്കും എന്ന് പറയുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ !
എന്നാല്‍ ഈ മനുഷ്യന്‍ മഹാമാരിയുടെ കാലമായത് കൊണ്ട് മാസ്‌ക്കിട്ട് തുപ്പണം എന്ന് പറയാനെങ്കിലും തയ്യാറാവണമായിന്നു കേരളത്തിലെ പുകാസ എവിടെ ? ശാസ്ത്രസാഹിത്യ പരിഷത്ത് മരിച്ചുപോയോ?
സാംസ്‌ക്കാരിക നായകന്‍ മാര്‍ക്ക് എന്ത് പറ്റി. ? പക്ഷെ എന്റെ സമുദായത്തില്‍ നിന്ന് തന്റെ ഒരു തിരുത്തല്‍ ശക്തിഉയര്‍ന്ന് വരും ഇയ്യിടെ സൗദി കിരീടാവകാശി തന്നെ പറയുകയുണ്ടായി ഇവിടെ പ്രചരിപ്പിക്കുന്ന പല ഹദീസുകളും ദീനിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ് …ഈ യുവാവിന്റെ പ്രഭാഷണം അത് ഈ ആധുനിക കാലത്ത് വിളിച്ച് പറയാന്‍ എങ്ങിനെ ധൈര്യം വരുന്നു. മാസ്‌കിടാത്തതിന് ഫൈനടിക്കുന്ന പിണറായിയുടെ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയാണ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: