ന്യൂദല്‍ഹി: ശരിയത്ത് നിയമവുമായി ചേര്‍ന്നു നില്ക്കുന്ന തരത്തിലുള്ള മതനിന്ദ വിരുദ്ധ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന് ആവശ്യവുമായി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). മുഹമ്മദ് നബിയോടും വിശുദ്ധ മതവിശ്വാസികളോടും അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കുന്നതിന് മതനിന്ദ വിരുദ്ധ നിയമം കൊണ്ടുവരണമെന്ന് ഞായറാഴ്ച ചേര്‍ന്ന അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു, നേരിട്ടോ അല്ലാതെയോ ഏകീകൃത സിവില്‍ കോഡ് നടപ്പിക്കാന്‍ ശ്രമിക്കരുതെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘സാമൂഹ്യ മാധ്യമങ്ങളിലെ വര്‍ഗീയവും ശത്രുതാപരമായതുമായ പോസ്റ്റുകള്‍ക്കെതിരെയുള്ള നിയന്ത്രണങ്ങളും അക്രമികള്‍ക്കെതിരെ നിയമനടപടികളാണ് 200ഓളം എഐഎംപിഎല്‍ബി അംഗങ്ങള്‍ പങ്കെടുത്ത ദ്വിദിന കണ്‍വെന്‍ഷനില്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നത്.
ഹിന്ദു, സിഖ്, മറ്റ് അമുസ്ലിം പണ്ഡിതന്മാര് മുഹമ്മദ് നബിയുടെ മഹത്വം സ്ഥിരമായി അംഗീകരിച്ചിട്ടുണ്ട്’ എന്ന് പ്രമേയത്തില്‍ എടുത്തുപറയുന്നു. ഇസ്ലാം പഠനപ്രകാരം മുസ്ലിംകള് മറ്റ് മതങ്ങളിലെ ആദരണീയരായ വ്യക്തികളെ കുറിച്ച് ആക്ഷേപകരമായ വാക്കുകള്‍ ആരോപിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. അടുത്തകാലത്തായി ചില വികൃതികള്‍ മുഹമ്മദ് നബിയെ പരസ്യമായി അവഹേളിച്ചത് അങ്ങേയറ്റം അപലപനീയമാണ്, എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു പ്രതിരോധ നടപടിയും കൈക്കൊണ്ടിട്ടില്ല.’ ‘വര്‍ഗീയ ശക്തികളുടെ ഈ മനോഭാവം തീര്‍ത്തും അംഗീകരിക്കാനാവില്ല’ എന്ന് പ്രമേയത്തില്‍ പറുന്നു.
.വിശുദ്ധ മതവിശ്വാസികളോട് അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കണം. ‘ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നിയമനിര്‍മ്മാണം നടത്തണം. പ്രമേയത്തില്‍ പ്രവാചകന് മുഹമ്മദ് നബിയെ അല്ലാതെ മറ്റൊരു മതവിശ്വാസിയുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഇന്ത്യ പോലെയുള്ള വിശാലമായ ബഹുമത രാജ്യത്തിന് ഏകീകൃത സിവില്‍കോഡ് അനുയോജ്യമോ ഉപയോഗപ്രദമോ അല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുസ്ലിംകള്ക്കെതിരെ വിഷലിപ്തമായ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും എഐഎംപിഎല്‍ബി യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: