ധാക്ക: തന്റെ ഓവറില്‍ സിക്സര്‍ പറത്തിയ ബംഗ്ലദേശ് ബാറ്റ്സ്മാന് അഫിഫ് ഹുസൈനെ എറിഞ്ഞിട്ട പാക്കിസ്ഥാന് പേസ് ബോളര്‍ ഷഹിന്‍ ഷാ അഫ്രീദി. കഴിഞ്ഞ ദിവസം ധാക്കയില്‍ നടന്ന പാക്കിസ്ഥാന് ബംഗ്ലദേശ് രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം.
തന്റെ ഓവറില്‍ സിക്സര്‍ പറത്തിയ അഫിഫിനെ റണ്‍ ഔട്ടാക്കാനായി പന്ത് സ്റ്റംപിലേയ്ക്ക് എറിഞ്ഞതായിരുന്നു അഫ്രിദി. എന്നാല്‍ പന്ത് പതിച്ചത് ബാറ്റ്സ് മാന്റെ ദേഹത്തും. ക്രീസില്‍ തന്നെ കുഴഞ്ഞുവീണ അഫീഫിനെ പാക് താരങ്ങള്‍ തന്നെ പിടിച്ചുയര്‍ത്തി എഴുന്നേല്‍പ്പിച്ചു.
സംഭവത്തില്‍ അഫ്രിദിക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിഴ ചുമഴ്ത്തി. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9ന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഴ ശിക്ഷയ്ക്കു പുറമെ അഫ്രീദിക്കു മേല്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. എറിഞ്ഞു വീഴ്ത്തിയതിനു പിന്നാലെ അഫ്രിദി മത്സരശേഷം മാപ്പും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: