ശബരിമല: പ്രതികൂല കാലാവസ്ഥ കഴിഞ്ഞതോടെ ശബരിമലയില്‍ ഭക്തജനത്തിരക്കേറി. മഴയെതുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതും തെളിഞ്ഞ കാലാവസ്ഥയും ശബരിമലയില്‍ കൂടുതല്‍ ഭക്തരെത്താന്‍ കാരണമായി. ഇതോടൊപ്പം സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിലും തിരക്ക് കൂടി.
അവധി ദിവസമായതിനാല്‍ ഇന്നലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ സന്നിധാനത്തേയ്ക്ക് എത്തി. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ട് റദ്ദാക്കുന്നതും കുറഞ്ഞു. ഇന്നലെ രാവിലെ നട തുറന്നത് മുതല്‍ ഭക്തര്‍ ഇടമുറിയാതെ സന്നിധാനത്തേയ്ക്ക് എത്തി. ശനിയാഴ്ച 12345 പേര് ദര്‍ശനത്തിനെത്തിയപ്പോള്‍ ഇന്നലെ വൈകിട്ട് 6 വരെ 11,044 ഭക്തര്‍ ദര്‍ശനം നടത്തി. തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് പരമ്പരാഗത കാനന പാത തുറക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഭക്തര്‍ സന്നിധാനത്തേയ്ക്ക് വരുന്നതും പോകുന്നതും സ്വാമി അയ്യപ്പന് പാത വഴിയാണ്. ഇത് തിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സ്വാമി അയ്യപ്പന് റോഡും തിരികെ പോകുന്നവര്‍ക്ക് കാനന പാതയും ഉപയോഗിക്കാനുമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: