തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ലഹരിമാഫിയ സംഘം ബോബെറിഞ്ഞു. കഴക്കൂട്ടത്ത് ശനിയാഴ്ച അര്‍ധരാത്രിയോടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമിസംഘം വീടിന്റെ ഗേറ്റും ജനാലകളും അടിച്ചുതകര്‍ത്തു. നാടന്‍ ബോംബെറിഞ്ഞു. ഷിജുവും ഭാര്യയും രണ്ട് മക്കളും പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു.
തലസ്ഥാനജില്ലയില്‍ പോലീസിന്റെയും സിപിഎമ്മിന്റെയും തണലില്‍ ലഹരിമാഫിയയുടെ അതിക്രമം വ്യാപകമാകുന്നു എന്ന ആക്ഷേപത്തിനിടെയാണ് സംഭവം. ഉള്ളൂര്‍ക്കോണത്ത് റംലാബീവിയുടെ വീടിനു നേരെ രാത്രിയില്‍ രണ്ടുതവണ ആക്രമണമുണ്ടായത് അടുത്തിടെയാണ്. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആക്രമണം നടത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തി ഇട്ടിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തിരുന്നു.
ലഹരി വില്പനയെക്കുറിച്ച് പോലീസിനെ അറിയിച്ചതിനുളള പ്രതികാരമായിട്ടായിരുന്നു ആക്രമണം. കഴിഞ്ഞയാഴ്ച കരിക്കകത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിന്റെ വീട്ടിലും ലഹരിമാഫിയാ സംഘം ആക്രമണം നടത്തിയിരുന്നു. പ്രതികളുടെ മാഫിയബന്ധത്തെ കുറിച്ച് പോലീസിനുവിവരം നല്‍കിയെന്നാരോപിച്ചായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: