തിരുവനന്തപുരം: ഇന്ധനവിലയില്‍ സംസ്ഥാനം കുറവു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 23ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിജയരാഘവന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാതയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും വിജരാഘവന് പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കുകയാണ് വേഗ റെയില്‍പാതയുടെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ ചലനവേഗം കൂടുമ്പോള്‍ നിക്ഷേപം വര്‍ധിക്കുമെന്നും വിജയ രാഘവന് പറഞ്ഞു.
സര്‍ക്കാരിന്റെ 6 മാസത്തെ ഭരണം ജനങ്ങളില്‍ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടാക്കിയെന്നും വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: