കോഴിക്കോട് : കെ റെയില്‍ പദ്ധതി ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയാണ്. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്ന് കെ. സുരേന്ദ്രന്‍. കോഴിക്കോട് കെ. റെയില്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക ആഘാത പഠനം നടത്താതെയാണ് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനു പിന്നില്‍ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരില്‍ കോടികള്‍ കമ്മീഷന്‍ പറ്റാന്‍ ആണ് ശ്രമം. സാര്‍വത്രിക അഴിമതി ആണ് ലക്ഷ്യം. സര്‍ക്കാരിന് ദുഷ്ടലാക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങള്‍, പലിശ, കണ്‍സള്‍ട്ടന്‍സി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സര്‍ക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയില്‍ പദ്ധതിക്ക് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ തയാറാവണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. നന്ദിഗ്രാം അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയാറാവണം. പദ്ധതിയെ എതിര്‍ക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: