ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് താന്‍ നേരത്തെ പ്രവചിച്ചിരുന്നതായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത് വ്യാപകമായ വിമര്‍ശനങ്ങള്‍
കുറ്റം ചെയ്യാതെ തന്നെ മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് മാപ്പ് ചോദിക്കുകയായിരുന്നു. അതേ സമയം എത്രയോ കുറ്റങ്ങള്‍ ചെയ്ത കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോയെന്നാണ് അമൃത ജോഷി ചോദിക്കുന്നത്. ബ്രാഹ്മണന്മാരുടെയും സിഖുകാരുടെയും കൂട്ടക്കൊല, അടിന്തരാവസ്ഥ…ഇതിനൊന്നും പപ്പു (രാഹുല്‍ ഗാന്ധി) മാപ്പ് ചോദിച്ചില്ല. – അമൃത ജോഷി ട്വിറ്ററില്‍ കുറിച്ചു.
‘പപ്പു(രാഹുല്‍ ഗാന്ധി)വിന് എന്തും പ്രവചിക്കാന്‍ കഴിയും . സ്വന്തം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതൊഴിച്ച്,’- മറ്റൊരു വായനക്കാരന്റെ ട്വീറ്റാണിത്.
ബിജെപി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റ് രാഹുല്‍ഗാന്ധിയേയും അദ്ദേഹത്തിന്റെ കളിപ്പാവയായ നവജോത് സിങ് സിദ്ദുവിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒന്നാണ്: ‘ പാകിസ്ഥാന് ഇന്ത്യയുടെ ധീര ജവാന്മാരെ കൊന്നു; പാകിസ്ഥാന് സിഖുകാരെയും ഹിന്ദുക്കളെയും കൊന്നു; പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ ചൈനയുമായി സഖ്യത്തിലേര്‍പ്പെട്ടു; ഇപ്പോള്‍ പപ്പുവിന്റെ (രാഹുല്‍ ഗാന്ധി) കയ്യിലെ കളിപ്പാവയായ (നവജോത് സിങ് സിദ്ദു) പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ തന്റെ ജ്യേഷ്ഠ സഹോദരന് എന്ന് വിളിക്കുന്നു; കോണ്‍ഗ്രസിന്റെ ഈ പാക് പ്രേമത്തിന് പിന്നിലെ രഹസ്യം എന്താണ്?’- കപില്‍ മിശ്ര ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: