തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് പുതുച്ചേരിക്കും ചെന്നൈക്കും ഇടയില്‍ കരയില്‍ പ്രവേശിച്ചിട്ടുണ്ട്.
നിലവില്‍ ചെന്നൈയില്‍ നിന്നു 60 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും പുതുച്ചേരിയില്‍ നിന്നും 60 കിലോമീറ്റര്‍ വടക്ക് കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറില്‍ ശക്തമായ ന്യൂനമര്‍ദം ആയി മാറാനാണ് സാധ്യത.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: