കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്ക് ചട്ടങ്ങള്‍ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്കി. എട്ട് വര്‍ഷം അനുഭവ പരിചയം വേണ്ടിടത്ത് വെറും നാല് വര്‍ഷം മാത്രം അനുഭവപരിചയമുള്ള പ്രിയവര്‍ഗ്ഗീസിന് നിയമനം നല്‍കുകയായിരുന്നു. ഒന്നര ലക്ഷമാണ് മാസ ശമ്പളം.
മതിയായ യോഗ്യതകളില്ലാതെയാണ് രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗ്ഗീസിനെ തസ്തികയിലേക്ക് പരിഗണിക്കുന്നതെന്ന് തുടക്കം മുതലേ പരാതിയുണ്ടായിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ ഏറ്റവും നന്നായി പ്രിയ പ്രകടനം നടത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ നിയമിച്ചതെന്ന് സര്‍വ്വകലാശാല പറയുന്നു.
ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ ജോസഫ് സ്കറിയ ഏറെ പരിചയസമ്പന്നനാണ്. 27 വര്‍ഷമായി അധ്യാപകനാണ് ഇദ്ദേഹം. 14 വര്‍ഷത്തോളം അസിസ്റ്റന്റ് പ്രൊഫസറാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ തസ്തികയിലേക്ക് പരിഗണിച്ചില്ല.
പ്രിയയാകട്ടെ തൃശൂര്‍ കേരളവര്‍മ്മയില്‍ ഏഴ് വര്‍ഷം പഠിപ്പിച്ചതായി പറയുന്നു. ഇതില്‍ മൂന്ന് വര്‍ഷം അവര്‍ പിഎച്ച്ഡി ചെയ്യാനായി പോയി. ഈ മൂന്ന് വര്‍ഷം അധ്യാപനപരിചയമായി പരിഗണിക്കില്ലെന്ന് പറയുന്നു. അതുകൊണ്ട് തന്നെ പ്രിയ വര്‍ഗ്ഗീസിന് വെറും നാല് വര്‍ഷത്തെ മാത്രം അധ്യാപന പരിചയമേ ഉള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. ഇനി കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കൂടി ഈ നിയമനം അംഗീകരിക്കാനുണ്ട്.
ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് നവമ്പര്‍ 23ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: