തിരുവനന്തപുരം: കൊറോണ വ്യാപനം രാജ്യത്ത് കുറഞ്ഞതോടെ റെയില്‍ ഗതാഗതം പഴയപടിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ അണ് റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്, മംഗളൂരുനാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, മംഗളൂരുകോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എന്നിവയില്‍ 6 കോച്ചുകള്‍ വീതവും തിരുനെല്‍വേലിപാലക്കാട് പാലരുവി, മധുരപുനലൂര്‍ എക്സ്പ്രസ് എന്നിവയില്‍ 4 വീതം അണ് റിസര്‍വ്ഡ് കോച്ചുകളാണ് ഉണ്ടാകുക. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 18 ട്രെയിനുകളിലാണ് ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തോളം ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ്.
25 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്ന ട്രെയിനുകള്‍
16649- മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്- ആറ് കോച്ചുകള്‍
16650-നാഗര്‍കോവില്‍-മംഗളൂരു-പരശുറാം എക്സ്പ്രസ്-ആറ് കോച്ചുകള്‍
16191-താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
16192- നാഗര്‍കോവില്‍- താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
22609 മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
22610- കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ്- ആറ് കോച്ചുകള്‍
16605- മംഗളൂരു- നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍
16606- നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്സ്പ്രസ്- ആറ് കോച്ചുകള്‍
16791- തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍
16792- പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസ്- നാല് കോച്ചുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: