ആലപ്പുഴ: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഊന്നല്‍ നല്കുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങള്‍ നിശ്ചയിക്കുന്നത് ഈ വര്‍ഷവും തുടരാന്‍ സാധ്യത. ഇതു സംബന്ധിച്ച ശിപാര്‍ശ എസ്സിഇആര്ടി വൈകാതെ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം അത് 50 ശതമാനമാക്കാനാണ് ധാരണ. എന്നാല്‍, എപ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയിലേറെ വര്‍ധിക്കാനും പ്ലസ്വണ്, ഒന്നാം വര്‍ഷ ബിരുദ കോഴ്സ് പ്രവേശനങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത മൂല്യനിര്‍ണയ രീതി അവസാനിപ്പിക്കാനാണ് ധാരണ.
കഴിഞ്ഞ വര്‍ഷം കൊവിഡ് സാഹചര്യം പരിഗണിച്ച് എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ മാറ്റം വരുത്തിയതോടെ എപ്ലസുകാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യമാണ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിദ്യാര്‍ഥിക്ക് എത്ര ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനുള്ള സ്വാതന്ത്ര്യവും നല്കി. കൂടുതലായി എഴുതിയ ഉത്തരങ്ങള്‍ക്ക് വിഷയത്തിന്റെ പരമാവധി മാര്‍ക്കില്‍ കവിയാത്ത രീതിയില്‍ മാര്‍ക്കും നല്കി. 80 മാര്‍ക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറില്‍ 160 മാര്‍ക്കിനുള്ള ചോദ്യങ്ങളായിരുന്നു നല്‍കിയിരുന്നത്.
കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയവര്‍ക്ക് 80 മാര്‍ക്കില്‍ കവിയാതെ മാര്‍ക്കും നല്കി. ഇത് ശരാശരി വിദ്യാര്‍ഥികള്‍ക്കു പോലും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ കാരണമാകുകയും എസ്എസ്എല്‍സിയില്‍ മാത്രം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടിയവരുടെ എണ്ണം 1.25 ലക്ഷമായി ഉയരുകയും ചെയ്തു. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലും സമാന ഫലമായിരുന്നു. ഇതോടെ, പിന്നീട് നടന്ന പ്ലസ് വണ്‍ പരീക്ഷയില്‍ ഈ മൂല്യനിര്ണ യരീതി വേണ്ടെന്ന് തീരുമാനിച്ചു. പകരം ചോദ്യപേപ്പറില്‍ പാര്‍ട്ടുകള്‍ നിശ്ചയിക്കുകയും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട എണ്ണം ചോദ്യങ്ങളുടെ ഉത്തരം മാത്രം മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: