പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസില്‍ വ്യക്തായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം പ്രതികളെ അറസ്റ്റ് ചെയ്യൂവെന്ന് അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ ഈ തീരുമാനം.
രണ്ട് ദിവസത്തിനുള്ളില്‍ കേസ് സംബന്ധിച്ച് വ്യക്തമായ രൂപമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. കാറിന്റെ നമ്പര്‍ പോലീസ് ശേഖരിച്ചെങ്കിലും നിലവില്‍ ചിത്രം മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. കൊലപാതകത്തിന് പിന്നാലെ ദേശീയപാതയുടെ ഇരു ദിശകളിലൂടെ രണ്ടു കാറുകള്‍ ഓടിച്ച് നീങ്ങിയെന്നാണ് ദൃക്സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്.
50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലപാതകം നടന്ന സമയവും യാത്രാദൂരവും കണക്കിലെടുത്താണ് പോലീസ് രൂപരേഖ തയാറാക്കിയത്. കാറിലുള്ളവരുടെ വരവും പോക്കും മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാനായി കാറിന്റെ ചില്ലുകളില്‍ കൂളിങ് പേപ്പര്‍ ഒട്ടിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആര്.വിശ്വനാഥ് നേതൃത്വം നല്കുന്ന പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: