വുഹാന്‍: കൊവിഡ് 19 പടര്‍ന്നു പിടിക്കാന്‍ തുടങ്ങിട്ട് രണ്ടു വര്‍ഷത്തോളമാകുന്നു. ഇപ്പോഴും അതിന്റെ ഉറവിടം സംശയത്തിന്റെ നിഴലില്‍ തന്നെ നിലനില്‍ക്കുകയാണ്. ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് ആദ്യ കൊവിഡ് കേസ് പുറത്തുവരുന്നതിന് മുന്‍പ് തന്നെ വുഹാനില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നാണ്. മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത പുരുഷനായിരുന്നു ആദ്യ രോഗി. എന്നാല്‍ അതിന് മുന്‍പ് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റില്‍ ജോലിചെയ്യതിരുന്ന ഒരു സ്ത്രീയില്‍ രോഗം ഉണ്ടായിരുന്നു എന്ന് വൈറോളജിസ്റ്റ് ഓറോബി മൈക്കള്‍ പറയുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കിലെ ആദ്യത്തെ രോഗിയെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പ് തന്നെ രോഗം പടര്‍ന്നിരുന്നു. ആദ്യം പുറത്തുവന്ന രോഗികളുടെ കണക്കും ഇത് ഒരു പകര്‍ച്ചവ്യാധി ആണെന്നുമുള്ള വസ്തുത ചൈന പുറത്തു വിടാന്‍ തയ്യാറായിരുന്നില്ല. ആദ്യം ഇത് കൊവിഡ്19 ആണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറേപ്പോലും ചൈന വെറുതെ വിട്ടില്ല. ഓറോബിയുടെ കണ്ടെത്തല്‍ പ്രകാരം ഇത് വുഹാനിലെ ഇറച്ചിമാർക്കറ്റില്‍ നിന്ന് ആണെന്നുളളതാണ്. ജീവികള്‍ വഴിയായിരിക്കാം ഇത് പടര്‍ന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതേപ്പറ്റി ചര്‍ച്ചകള്‍ നടന്നുവരുകയാണ് ഇപ്പോഴും.
വുഹാനിലെ ലാബില്‍ നിന്ന് വൈറസുകള്‍ പുറത്ത് വന്നതാവാം എന്ന് ഒരു വാദം നിലനില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ നിന്ന് ഒരു പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്നുണ്ടെന്ന് ഡിസംബര്‍ 30ന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതല്‍ കേസുകള്‍ പുറത്ത് വരാന്‍ സാധ്യത ഉണ്ടെന്നും കരുതല്‍ വേണമെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റില്‍ നിന്നല്ല ഇത് ഉത്ഭവിച്ചതെങ്കില്‍ ഉത്ഭവം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഒറോബി പറയുന്നു. 41 വയസുളള പുരുഷന്‍ ആയിരുന്ന രോഗി എന്നുളള കണ്ടുപിടുത്തം ശരിയല്ല എന്നും അതിന് മുന്‍പ് ഡിസംബര്‍ 11 മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നു സ്ത്രീയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തി എന്നും ഓറോബി അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഡബ്ലിയു എച്ച് ഓ അംഗികരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: