ന്യൂദല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്കാരത്തിന് അര്‍ഹനായി മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണ്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന് പുരസ്കാരത്തിന് പദുക്കോണിന്റെ പേര് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ബി.ഡബ്ല്യു.എഫ് പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യാക്കാരനാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ പ്രകാശ് പദുകോണ്‍. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന് അദേഹത്തിന് 2018ല്‍ ആജീവനാന്ത പുരസ്കാരം സമ്മാനിച്ചിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി പല അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യക്കായി പദുക്കോണ്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. കോര്‍ട്ടില്‍ നിന്നും കളിക്കാരനായി വിരമിച്ച ശേഷം അദേഹം പരിശീലകന്റെ കുപ്പായമണിഞ്ഞു. ബെംഗളൂരുവില്‍ അക്കാദമി സ്ഥാപിച്ച അദേഹം നിരവധി താരങ്ങളെ രാജ്യത്തിനായി വാര്‍ത്തെടുത്തു.
രാജ്യം അദേഹത്തിന് അര്‍ജ്ജുന അവാര്‍ഡും, പദ്മശ്രീ പുരസ്കാരവും നല്കി ആദരിച്ചു. പ്രമുഖ ബോളിവുഡ് അഭിനയിത്രി ദീപികാ പദുക്കോണിന്റെ പദുക്കോണിന്റെ പിതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: