മലയാളത്തിന്റെ മസില്മാന് ഉണ്ണി മുകുന്ദന് തെലുങ്കില്‍ കൈനിറയെ സിനിമകള്‍. കൊറത്താല ശിവ സംവിധാനം ചെയ്ത ജനത ഗാരേജിലൂടെയാണ് ഉണ്ണി തെലുങ്കില അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2018ല്‍ അനുഷ്ക ഷെട്ടിയോടെപ്പമുള്ള ഭാഗമതിയിലെ വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് കൂടുതല്‍ അവസരങ്ങള്‍ ഉണ്ണി മുകുന്ദനെ തേടി തെലുങ്കില്‍ നിന്നും എത്തിയത്. തെലുങ്കില്‍ നായക നിരയിലേക്ക് ഉണ്ണി മുകുന്ദനും ഉയരുകയാണ്.
‘യശോദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് തെലുങ്കില്‍ ഉണ്ണി കാലുറപ്പിക്കുന്നത്. ഹരിയും ഹരീഷ് ശങ്കറും ചേര്‍ന്നാണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീദേവി മൂവീസാണ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന യശോദ നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കുന്ന സിനിമയില്‍ സമാന്തയാണ് നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രമാകുന്ന യശോദയുടെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യവാരം ഹൈദരാബാദില്‍ തുടങ്ങും ഉണ്ണി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കില്ലാടിയില്‍ രവി തേജയുടെ ഒപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഉണ്ണി മുകുന്ദന്.
ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച് വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്’ ഉണ്ണി മുകുന്ദന്റെ പ്രധാന റിലീസുകളില്‍ ഒന്നാണ്. മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോഡാഡിയിലും ട്വല്‍ത് മാനിലും ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: