പ്യോങ്യാംങ്: ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മലനിരകളില്‍ ഉത്തര കൊറിയ പുനര്‍നിര്‍മ്മിക്കുന്ന സാംജിയാന് നഗരം സന്ദര്‍ശിച്ച് കിം ജോങ് ഉന്‍. ഏകദേശം ഒരു മാസത്തിനു ശേഷമാണ് കിം പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിര്‍മാണത്തിലിരിക്കുന്ന നഗരത്തെ കണ്ടപ്പോള്‍ സംതൃപ്തി തോന്നിയെന്നും ഇത് സൂര്യന്റെ പുണ്യസ്ഥലമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ഒറ്റപ്പെടലിനും സമ്മര്‍ദ്ദത്തിനും മുന്നില്‍ അഭിവൃദ്ധി കൈവരിക്കുന്ന തന്റെ രാജ്യം ഇരുമ്പ് ശക്തിയെയാണ് പ്രതിനിതീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനിടെ നിര്‍മാണത്തിന്റെ അവസാനത്തെ ഘട്ടവും കിം പരിശോധിച്ചതായി കെസിഎന്‍എ അറിയിച്ചു.
സാംജിയാന് നഗരത്തെ ഒരു വലിയ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനെ സോഷ്യലിസ്റ്റ് ഉട്ടോപ്യയെന്നാണ് അധികൃതര്‍ വിളിക്കുന്നത്. പുതിയ അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും ഒരു സ്കീ റിസോര്‍ട്ടും, വാണിജ്യ സാംസ്കാരിക, മെഡിക്കല്‍ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും. ആധുനിക മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടില്‍ എന്നാണ് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഈ നഗരത്തെ ഇപ്പോള്‍ വിളിക്കുന്നത്.
സാംജിയാന് നഗരം കിമ്മിന്റെ കുടുംബത്തിന്റെ വേരുകള്‍ അവകാശപ്പെടുന്ന വിശുദ്ധ പര്‍വതമായ മൗണ്ട് പേക്ടുവിന് സമീപമാണ്. 2018 മുതല്‍ അദ്ദേഹം ഒന്നിലധികം തവണ അവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് അധികാരമേറ്റ കിം ഒരു പതിറ്റാണ്ട് ഭരണം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സാംജിയാന് നഗരത്തിലെ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ ആകുമെന്നും കെസിഎന്‍എ പറയുന്നു.
2020 ഒക്ടോബറില്‍ ഭരണകക്ഷിയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച മാതൃക നഗരം ഒരു രാജ്യവ്യാപക നിര്‍മ്മാണ ക്യാമ്പയ്നിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായിരുന്നു. കോവിഡ് പശ്ചാതലത്തിന് കിമ്മിന്റെ ആണവായുധങ്ങളും, മിസൈല്‍ പദ്ധതികളും, മാതൃക നഗരത്തിന്റെ നിര്‍മ്മാണവും മന്ദഗതിയിലാകുകയായിരുന്നു. സാംജിയാന്നിന്റെ വികസനത്തിന്റെ വിജയം അവകാശപ്പെടുന്ന ഈ സമയം രാഷ്ട്രീയമായി പ്രധാനമായതാണ്. കാരണം വടക്കന്‍ കൊറിയന്‍ പുരാണങ്ങളുടെയും മുന്‍ നേതാവിന്റെ ജനനത്തെ അലങ്കരിച്ച കഥയുടെ കേന്ദ്രം കൂടിയാണ് മൗണ്ട് പേക്ഡു പ്രദേശമെന്ന് സിയോളിലെ ഇവാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ലീഫ്എറിക് ഈസ്ലി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കിം ജോങ് ഉന്‍ അവസാന പ്രസംഗം നടത്തിയത് ഒക്ടോബര്‍ 11ന് ആയുധ പ്രദര്‍ശന പരിപടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: